Achievement | കാസര്‍കോട് സ്വദേശിനി ആഇശത് നിദയ്ക്ക് ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

● പിഎച്ച്ഡി ചെയ്യുന്നത് ടുളുസിലെ ജിയോ സയന്‍സ് എന്‍വിറോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍.
● ഫെബ്രുവരി മൂന്നിന് നിദ ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.
● കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി എസ് സി ജിയോളജിയില്‍ ബിരുദം.
● പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ പരിശീലനങ്ങളിലും ശില്പശാലകളിലും പങ്കെടുത്തു.
● കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദം.
കാസര്‍കോട്: (KasargodVartha) ജില്ലയ്ക്ക് അഭിമാനമായി പട്‌ളയിലെ ആഇശത് നിദ ഒരു കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് കരസ്ഥമാക്കി. ഈ നേട്ടത്തോടെ ഫ്രാന്‍സിലെ പ്രമുഖ ഗവേഷണ സ്ഥാപനത്തില്‍ ഗവേഷണം നടത്താന്‍ നിദയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ചിന്റെ കീഴിലുള്ള ടുളുസിലെ ജിയോ സയന്‍സ് എന്‍വിറോണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിദ പിഎച്ച്ഡി ചെയ്യാനായി പോകുന്നത്. പഠനത്തില്‍ എന്നും മികവ് പുലര്‍ത്തിയിരുന്ന നിദയുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ഫെലോഷിപ്. ഫെബ്രുവരി മൂന്നിന് നിദ ഫ്രാന്‍സിലേക്ക് യാത്ര തിരിക്കും.
കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി എസ് സി ജിയോളജിയില്‍ ബിരുദം നേടിയ നിദ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് മറൈന്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്, നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്, ഇന്‍ഡ്യന്‍ റെയര്‍ എര്‍ത് ലിമിറ്റഡ്, ഐആര്‍ഐഎസ് സീസ്‌മോളജി തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ പരിശീലനങ്ങളിലും ശില്പശാലകളിലും നിദ പങ്കെടുത്തിരുന്നു.
നേരത്തെയും കേരളത്തില്‍ അടക്കം നിരവധി പേര്‍ മേരി ക്യൂറി ഫെലോഷിപ്പ് നേടിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ (EU) രൂപം കൊടുത്ത ഒരു ഗവേഷണ സഹായ ഗ്രൂപ്പായ മേരി സ്‌കോഡോവ്‌സ്‌ക-ക്യൂറി ആക്ഷന്‍സ് (MSCA) ആണ് മേരി ക്യൂറി പിഎച്ച്ഡി ഗ്രാന്റ് നല്‍കുന്നത്. യൂറോപ്പിലെ മികച്ച ഗവേഷണ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന പ്രതിഫലമുള്ള ഫെലോഷിപ്പ് അവസരങ്ങളാണ് ഈ ഗ്രാന്റിലൂടെ ലഭിക്കുന്നത്. അക്കാദമിക്, നോണ്‍-അക്കാദമിക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച അവസരവും ഇത് നല്‍കുന്നു.
മുന്‍ പ്രവാസിയും ഇപ്പോള്‍ സുള്ള്യയില്‍ വ്യാപാരിയുമായ പട്‌ളയിലെ പി എ അബ്ദുല്‍ ഖാദര്‍ - മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഐ എം ജസീല ഭാനു ദമ്പതികളുടെ മകളാണ് ആഇശത് നിദ. നിങ്ങളുടെ അഭിനന്ദനം ആയിഷത് നിദയ്ക്ക് അറിയിക്കാം. ഈ നേട്ടം പങ്കുവെക്കാൻ വാര്‍ത്ത ഷെയർ ചെയ്യുക.
Aisha Nidha from Kasargod has won the prestigious Marie Curie Fellowship worth one crore rupees. She will be pursuing her PhD at a leading research institution in France.
#mariecuriefellowship #indianstudent #research #science #education #kasargod #kerala #france #scholarship