city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോടിന് ലഭിച്ചത് 238 പദ്ധതികള്‍: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ

കാസർകോട്: (www.kasargodvartha.com 20.09.2020) കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേകമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കിയത് 238 പദ്ധതികളാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ പാറക്കടവ് പാലം ഓറവങ്കര പള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ വര്‍ഷവും കാസര്‍കോട് വികസന പാക്കേജിന്റെ സുഗമമായ നടത്തിപ്പിനായി ബജറ്റില്‍ 90 ലക്ഷം രൂപ പ്രത്യേകമായി നീക്കി വെച്ചു. അങ്ങനെ നീക്കിവെച്ച തുകയില്‍ നിന്നാണ് പ്രാദേശിക വികസനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്നതുപോലെ കാസര്‍കോടിന് നല്‍കുന്ന വിഹിതത്തിന് പുറമേയാണ് ഇത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 സ്‌കളുകള്‍് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സ്മാര്‍ട്ടാകാനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ നല്‍കിയത്. ഒരു കോടി രൂപ 21 വിദ്യാലയങ്ങള്‍ക്കും ലഭിച്ചു.

സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആയിരം കോടിയോളം രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അജാനൂര്‍ പഞ്ചായത്തിലെ തന്നെ മുച്ചിലോട്ട് പാലം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ചില സാങ്കേതിക തടസ്സങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുച്ചിലോട്ട് കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോടിന് ലഭിച്ചത് 238 പദ്ധതികള്‍: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ

പാറക്കടവ് പാലം ഓറവങ്കര പള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

പാറക്കടവ് പാലം ഓറവങ്കരപള്ളത്തിങ്കാല്‍ റോഡ് പ്രവൃത്തി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍ ചടങ്ങില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ സ്വാഗതവും പഞ്ചായത്ത് റോഡ് വികസന കമ്മറ്റി കണ്‍വീണര്‍ എം ബാലകൃഷണ്ന്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാറക്കടവ് പാലം മുതല്‍ പള്ളത്തിങ്കാല്‍ വരെയുള്ള 1.8 കിലോമീറ്റര്‍ റോഡ് ബി എം, ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതിക്ക് 1.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡിന്റെ വീതിയും ഘനവും വര്‍ധിപ്പിച്ച് അഭിവൃദ്ധിപ്പെടുത്തി ട്രോഫിക്ക് സുരക്ഷോ ബോര്‍ഡുകള്‍ സ്ഥാപിച്ച് നല്‍കും. ആറ് മാസക്കാലമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി. സര്‍ക്കാരിന്റെ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയത്തെ തുടര്‍ന്ന് ഒറവങ്കര പള്ളത്തിങ്കാല്‍ റോഡ് അഭിവൃദ്ധിപ്പെടുമ്പോള്‍ അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പൂവണിയുന്നത്.


ജില്ലയുടെ സര്‍വ്വ മേഖലകളിലും വികസനം ലക്ഷ്യം- റവന്യു മന്ത്രി

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറി സമഗ്ര മേഖലയിലും വേഗതയിലുള്ള വികസനം സാധ്യമാകാന്‍ പ്രഭാകരന്‍ കമ്മീഷന്‍ വിഭാവനം ചെയ്ത കാസര്‍കോട് ഡവലപ്പ്‌മെന്റ് പാക്കേജിന് സാധിച്ചുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ മൂലക്കണ്ടം വെള്ളിക്കോത്ത്മഡിയന്‍ റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കാസര്‍കോടിന്റെ വിദ്യാഭ്യാസ, ഗതാഗത, വൈദ്യുത, കാര്‍ഷിക, അടിസ്ഥാന സൗകര്യ മേഖലകളിലും മറ്റ് വിവിധ മേഖലകളിലും സമഗ്ര വികസനമാണ് നടന്നതെന്നും സര്‍ക്കാര്‍ അതി നൂതന പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.


മൂലക്കണ്ടം വെള്ളിക്കോത്ത് മഡിയന്‍ റോഡ് നവീകരണ പ്രവൃത്തി റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ചന്ദ്രഗിരി സംസ്ഥാന പാതയെയും കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയപാതയെയും പരസ്പരം ബന്ധിപ്പിക്കുന്ന മൂലക്കണ്ടം വെള്ളിക്കോത്ത് മഡിയന്‍ റോഡ് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. റോഡ് പ്രവൃത്തി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 4.73 കോടി രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. 4.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിലവിലുള്ള 3.5 മീറ്റര്‍ വീതി 5.50 മീറ്ററായി വര്‍ധിപ്പിച്ച് വീതിയും 3.80മീ ഘനവും നല്‍കി നവീകരിക്കും. പദ്ധതിയില്‍ ബി.എം. ആന്‍ഡ് ബി.സി. പോലുള്ള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് പാത നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് റോഡ് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പദ്ധതിയില്‍ 800 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓവുചാലും കലുങ്കുകളും റോഡ് സുരക്ഷാ ട്രോഫിക് ബോര്‍ഡുകളും സ്ഥാപിക്കും.

കേരള സര്‍ക്കാറിന്റെ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന നയത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന റോഡിന്റെ മൊത്തം ദൂരത്തില്‍ ഒരു കിലോമീറ്റര്‍ ഷ്‌റെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് റോഡ് ടാര്‍ ചെയ്യുന്നത്. ബിറ്റുമിനസ് മിശ്രിതത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ചേര്‍ത്ത് റോഡ് നിര്‍മിക്കുന്ന രീതിയാണിത്. പ്ലാസ്റ്റിക് റോഡ് നിര്‍മാണം മാലിന്യ പ്ലാസ്റ്റിക് മാനേജ്‌മെന്റിന് വളരെയധികം ഗുണകരവും ഗ്രീന്‍ പ്രോട്ടോക്കോളിനെ ശക്തിപ്പെടുത്തുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് റോഡ് പൂര്‍ത്തിയാകുന്നതിലൂടെ പൂര്‍ത്തിയാകുന്നത്. ഒന്‍പ്ത് മാസമാണ് പ്രവൃത്തിയുടെ കാലയളവ് നിശ്ചയിച്ചിരിക്കുന്നത്.

ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍ അധ്യക്ഷനായി. പി ഡബ്ല്യൂ ഡി റോഡ്‌സ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരന്‍ കുന്നത്ത്, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords: Kasaragod, news, Kerala, E.Chandrashekharan, Revenue Minister, Road, inauguration, Education,  Kasargod received 238 projects under the Kasargod Development Package: Revenue Minister E Chandrasekaran

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia