എം ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് ഒന്നാം റാങ്ക്
Aug 8, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2014) ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയുടെ എം ടെക്ക് പരീക്ഷയില്‍ കാസര്‍കോട് പരവനടുക്കം സ്വദേശി കെ.വി ഇസാസുല്ല ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടി നാടിന്റെ അഭിമാനമായി. പരവനടുക്കം ആലിയ അറബിക് കോളജ് റെക്ടര്‍ കെ.വി അബൂബക്കര്‍ ഉമരിയുടെയും ആഇശയുടെയും മകനാണ് ഇസാസുല്ല.
എം ടെക്ക് സെറാമിക്ക് എഞ്ചിനീയറിംഗിലാണ് ഇസാസ് ഈ നേട്ടം കൈവരിച്ചത്. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇസാസ് ബാംഗ്ലൂര്‍ നാഷണല്‍ എയ്‌റോ സ്‌പേസ് ലബോറട്ടറിയില്‍ ഇന്‍ പ്ലന്റ് പരിശീലനം നടത്തി വരികയാണ്.
മുജീബുല്ല കെ.വി, സമീഉല്ല കെ.വി, ഹഫീസുല്ല കെ.വി എന്നിവര്‍ സഹോദരങ്ങളാണ്.