city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാങ്കിങിൽ സർവകലാശാല തലത്തിൽ ഒന്നാമത്; രാജ്യത്ത് 82-ാം സ്ഥാനം; അഭിമാന നേട്ടത്തിൽ കാസർകോട് ഗവ. കോളജ്

കാസർകോട്: (www.kasargodvartha.com 10.09.2021) അഭിമാന നേട്ടവുമായി കാസർകോട് ഗവ. കോളജ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് 2015 മുതൽ നടത്തുന്ന റാങ്കിങിൽ കോളജുകളുടെ വിഭാഗത്തിൽ കാസർകോട് ആദ്യ നൂറിൽ ഇടം നേടി. 82-ാം സ്ഥാനമാണ് കാസർകോടിന്. കണ്ണൂർ സർവകലാശാല തലത്തിൽ ഒന്നാം സ്ഥാനവും കാസർകോട് നേടിയതോടെ ഇരട്ട നേട്ടമായി. കേരളത്തിൽ 12-ാം റാങ്കും സർകാർ കോളജുകളിൽ മൂന്നാം റാങ്കും കാസർകോടിനാണ്.

എല്ലാ വിഭാഗങ്ങളിലുമുള്ള ഉയർന്ന വിജയ ശതമാനം, കുട്ടികളുടെ ഉപരിപഠനത്തിനും തൊഴിലിനുമുള്ള സാധ്യത, സർകാരിൽ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളുടെ മികച്ച വിനിയോഗം എന്നിവയൊക്കെ മികച്ച കോളജുകളെയും മറികടന്ന് നേട്ടം കൈവരിക്കാൻ ഗവ. കോളജിന് സഹായകരമായി. കഴിഞ്ഞ വർഷം 11 കോടി രൂപയിലേറെ സഹായമാണ് വിവിധ ഇനങ്ങളിലായി കോളജിനു ലഭിച്ചത്.

റാങ്കിങിൽ സർവകലാശാല തലത്തിൽ ഒന്നാമത്; രാജ്യത്ത് 82-ാം സ്ഥാനം; അഭിമാന നേട്ടത്തിൽ കാസർകോട് ഗവ. കോളജ്

റാങ്കിങ്ങിനു പരിഗണിച്ചത് 2017-2018, 2018-2019, 2019- 2020 അകാഡെമിക് വർഷങ്ങളിലെ പ്രവർത്തന മികവായിരുന്നു. ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലെല്ലാം നേടിയ വിവിധ റാങ്കുകൾ, ധാരാളം സ്കോളർഷിപുകളും പഠന ഗ്രാന്റുകളും നേടുന്ന കുട്ടികളുടെ സാന്നിധ്യം, ഗവേഷണ ബിരുദം നേടിയ സ്ഥിരാധ്യാപകരുടെ എണ്ണത്തിലുള്ള വർധന തുടങ്ങിയവയെല്ലാം കാസർകോടിന് കരുത്തായി.

ഈ അകാഡെമിക് വർഷം 90 ശതമാനത്തിലേറെ വിജയം സ്വന്തമാക്കിയ കാസർകോട് ഗവ. കോളജ് ബിരുദ തലത്തിൽ 13 റാങ്കും ബിരുദാനന്തര ബിരുദ തലത്തിൽ 11 റാങ്കും വാരിക്കൂട്ടിയിരുന്നു. കാസർകോട്ടെ അനവധി സാധാരണക്കാർക്ക് ആശ്രയം കൂടിയാണ് ഈ കോളജ്. അടിസ്ഥാന വികസന മേഖലകളിൽ പിന്നോക്കം നിൽക്കുന്ന ജില്ലയ്ക്ക് ഗവ. കോളജിന്റെ നേട്ടം ഏറെ അഭിമാനവും പ്രതീക്ഷയുമാണ് നൽകുന്നത്.



Keywords:  Kasaragod, News, Kerala, Education, Government, College, Rank, Top-Headlines, Kannur University, District, Kasargod Govt. College ranked 82nd in Central Education Department rankings.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia