city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ എട്ട് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

കാസർകോട്: (www.kasargodvartha.com 05.02.2021) അന്താരാഷ്‌ട്ര സ്‌കൂളുകളോട് കിടപിടിക്കുന്ന കെട്ടിടങ്ങളും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയും പുതുമോടികളോടെ ജില്ലയിലെ എട്ട് സർകാർ സ്‌കൂളുകൾ നാടിന് സമർപ്പിക്കുന്നു. സംസ്ഥാന സർകാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. കിഫ്ബി ഫൻഡ് ഉപയോഗിച്ച് നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫൻഡ് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ഫെബ്രുവരി ആറ്)  ഉദ്‌ഘാടനം ചെയ്യുന്നത്. ഓൺലൈൻ ആയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക. 
                                                                              
കാസർകോട്ടെ എട്ട് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും

അഞ്ച് കോടി രൂപ ചെലവഴിച്ച നാല് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവഴിച്ച മൂന്ന് വിദ്യാലയങ്ങളുമാണ് മികവിന്റെ കേന്ദ്രങ്ങളായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്. ഒരു മണ്ഡലത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂൾ എന്ന സംസ്ഥാന സർകാറിന്റെ പദ്ധതിയുടെ ഭാഗമായി നാല് സ്‌കൂളുകൾ ഉദ്‌ഘാനം ചെയ്യും. ഇതോടെ ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയങ്ങള്‍ പൂര്‍ത്തിയാകും. ഓരോ നിയമസഭാ മണ്ഡലത്തിലും എം എല്‍ എ നിര്‍ദ്ദശിക്കുന്ന ഒരു വിദ്യാലയമാണ് അഞ്ച് കോടി ചെലവഴിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ജിവിഎച്എസ്എസ് മൊഗ്രാല്‍, കാസര്‍കോട് മണ്ഡലത്തില്‍ ജിഎംവിഎച്എസ്എസ് തളങ്കര, ഉദുമ മണ്ഡലത്തില്‍ ജിഎച്എസ്എസ് പെരിയ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജിഎച്എസ്എസ് പിലിക്കോട് എന്നീ വിദ്യാലയങ്ങളാണ് മുഖ്യമന്ത്രി ഉദ്‌ഘാനം ചെയ്യുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതി കക്കാട് ഹയര്‍ സെകൻഡറി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ഉദ്‌ഘാടനം ചെയ്തിരുന്നു. 

മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച മൂന്ന് സ്‌കൂളുകളാണുള്ളത്. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപ വീതം അനുവദിച്ചത്. ജിവിഎച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്എസ്എസ് ചായ്യോത്ത്, ജിഎച്എസ്എസ് ബളാംതോട് എന്നിവയാണ് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന മറ്റ്‌ മൂന്ന് സ്‌കൂളുകൾ. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫൻഡ് ഉപയോഗിച്ച് നിര്‍മിച്ച രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് നിര്‍മിച്ച ഒരു കെട്ടിടവും ചെമ്മനാട് ഹയര്‍ സെകൻഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും.

ബഹു നിലകളിലായാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റൂം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റൂം, കംപ്യൂടെര്‍ ലാബ്, മീറ്റിംഗ് ഹാള്‍, സ്റ്റോര്‍ റൂം, ലൈബ്രറി, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍ തുടങ്ങിയവ ഓരോ സ്‌കൂളിനും ആവശ്യകതയ്ക്കനുസച്ച്‌ സൗകര്യങ്ങൾ തയ്യാറാക്കിയിരിക്കുന്നു. കിഫ്ബി ഫൻഡ് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിര്‍മാണ ചുമതല കൈറ്റിന്റെ ഇന്‍ഫ്രാസ്‌ട്രെക്ച്ർ വിഭാഗത്തിനായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട് സൊസൈറ്റിയ്ക്കായിരുന്നു നിര്‍മാണ കരാര്‍

പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം എല്‍ എമാരായ എം രാജഗോപാല്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കും.


കാസർകോട്ടെ എട്ട് വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി ശനിയാഴ്ച നാടിന് സമര്‍പ്പിക്കും




Keywords:  Kerala, News, Kasaragod, School, Education, Top-Headlines, Students, Pinarayi-Vijayan, Inauguration, Kasargod eight schools up to international standards; The Chief Minister will submit it to Nadu on Saturday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia