city-gold-ad-for-blogger

ജില്ല സമ്പൂര്‍ണ സാക്ഷരതയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 29.04.2014) ജില്ലയുടെ സാക്ഷരത  89.85 ശതമാനത്തില്‍ നിന്ന് സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് മാറാനുളള കര്‍മ്മ പരിപാടിക്ക് ജില്ലാ സാക്ഷരതാ സമിതി രൂപം നല്‍കി. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണിത്.

ഓരോ ബ്ലോക്കിലേയും സാക്ഷരതാ ശതമാനം കുറഞ്ഞ ഓരോ പഞ്ചായത്തിനെ തിരഞ്ഞെടുത്ത് വീടു വീടാന്തരം സര്‍വ്വേ നടത്തി പഠിതാക്കളെ കണ്ടെത്തി 25 പഠിതാക്കള്‍ക്ക് ഒരു ക്ലാസ്സ് , ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സര്‍വ്വേ, വളണ്ടിയര്‍മാര്‍ക്ക് പരിശീലനം, പഠിതാക്കളുടെ കലാ സാംസ്‌ക്കാരിക സംഗമം പഠനയാത്രകള്‍, വിശിഷ്ട വ്യക്തികളുടെ ക്ലാസ്സ് സന്ദര്‍ശനം എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് ക്ലാസ്സുകള്‍ നടത്താന്‍ ലക്ഷ്യമിടുന്നത്.

ജില്ലാ സാക്ഷരതാസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. സുജാത, മമതാദിവാകര്‍, ഓമനാരാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത്  സെക്രട്ടറി ടി.കെ. സോമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദു റഹിമാന്‍, പപ്പന്‍ കുട്ടമത്ത്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, പി. നാരായണന്‍, കെ.സി. ഹരികുമാര്‍, ബി. ജയകുമാര്‍, വി.അനില്‍കുമാര്‍, എം.കെ ലക്ഷ്മി, എ.പി ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.

ജില്ല സമ്പൂര്‍ണ സാക്ഷരതയിലേക്ക്
Keywords:  Kasaragod, Kerala, Education, Kasargod going to achieve total primary education  

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Kasaragod, Kerala, Education, Kasargod going to achieve total primary education

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia