കാസർകോട്ട് തിങ്കളാഴ്ചയും (22.07.2019) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jul 22, 2019, 07:32 IST
കാസർകോട്: (www.kasargodvartha.com 21.07.2019) കാസർകോട് ജില്ലയിൽ തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകി. ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നതിനാലും റെഡ് അലര്‍ട്ട് മാറി തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് ആയതിനാലും അവധി അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ഞായറാഴ്ച രാത്രി കലക്ടർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മഴ കനത്തതോടെയാണ് തിങ്കളാഴ്ച രാവിലെ അവധി പ്രഖ്യാപനം ഉണ്ടായത്.
അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്ടരുടെ അറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി നൽകിയിരുന്നു.
Keywords: Kasaragod Schools will be remain closed on Monday, Kerala, kasaragod, News, Message, District Collector, Holidays, Rain, holiday on Monday in Kasargod: Dist Collector