city-gold-ad-for-blogger
Aster MIMS 10/10/2023

UG Study | കാസർകോട്ടെ ബിരുദ പഠനം കഷ്ടം തന്നെ; പ്ലസ് ടു ജയിച്ച പകുതി വിദ്യാർഥികൾക്കും സീറ്റില്ല; ഇത്തവണയും ആശ്രയം അയൽജില്ലകൾ

Kasaragod: No degree seats for many students

* അഞ്ച് മണ്ഡലങ്ങളിലായി അഞ്ച് സർകാർ കോളജുകൾ മാത്രമാണുള്ളത്

കാസർകോട്: (KasargodVartha) ജില്ലയിലെ ബിരുദ പഠന മേഖലയിലെ ദയനീയാവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ല. ഹയർ സെകൻഡറി പരീക്ഷ ജയിച്ച പകുതിപ്പേർക്കും ജില്ലയിൽ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. ബിരുദ സീറ്റുകളുടെ കുറവ് രൂക്ഷമായതോടെ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. സീറ്റുകളുടെ അപര്യാപ്തത മൂലം നിരവധി വിദ്യാർഥികൾക്ക് ഉപരിപഠനം നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്.

11,734 വിദ്യാർഥികളാണ് ഇത്തവണ കാസർകോട് ജില്ലയിൽ പ്ലസ് ടു ജയിച്ചത്.  കഴിഞ്ഞ അധ്യയന വർഷത്തിലെ കണക്കുകൾ പ്രകാരം സർകാർ കോളജ് - 1048, എയ്ഡഡ് കോളജ് - 796, അൺ എയ്ഡഡ് - 344, സ്വാശ്രയ കോളജ് - 3264 എന്നിങ്ങനെ 5452 സീറ്റുകൾ മാത്രമാണ് ജില്ലയിൽ ബിരുദ പഠനത്തിനുള്ളത്. ഈ കണക്കുകൾ വെച്ചാൽ പോലും 6282 പേർക്ക് ഇത്തവണ ജില്ലയിൽ ബിരുദ പഠനത്തിന് അവസരമില്ല. ഇതിന് പുറമെ സിബിഎസ്ഇ അടക്കമുള്ള ബോർഡുകളിൽ പരീക്ഷ എഴുതിയവരുടെ ഫലങ്ങൾ കൂടി വരുന്നതോടെ എണ്ണം വർധിക്കും.

ജില്ലയിലെ കോളജുകളിൽ 4700 താഴെ ആർട്സ്, സയൻസ് ബിരുദ സീറ്റുകൾ മാത്രമാണ് ഉള്ളത്. സർകാർ-സ്വകാര്യ-സ്വാശ്രയ കോളജുകളിലായി നഴ്സിങ്, എൻജിനീയറിങ് അടക്കമുള്ള മേഖലകളിലായി ഏതാനും സീറ്റുകളാണ് പിന്നെയുള്ളത്.  കേരളത്തിലെ മറ്റു ജില്ലകളിൽ മിക്കവയിലും ഒരു നിയമസഭ മണ്ഡലത്തിൽ തന്നെ രണ്ടിലേറെ സർകാർ കോളജുകൾ ഉള്ളപ്പോൾ കാസർകോട്ടെ അഞ്ച് മണ്ഡലങ്ങളിലായി അഞ്ച് സർകാർ കോളജുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്നവയുമുണ്ട്.

Kasaragod: No degree seats for many students

മികച്ച മാർക് ലഭിച്ചവർക്ക് വരെ ജില്ലയിൽ ബിരുദ പഠനത്തിന് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. കൂടാതെ മികച്ച കോഴ്‌സുകൾ ഇല്ലെന്നുള്ള പരാതിയുമുണ്ട്. നിലവിലുള്ള സീറ്റുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുന്നത് അസാധ്യമാണ്. സീറ്റ് ലഭിക്കാതെ പോകുന്നവർക്ക് അയൽജില്ലകളാണ് ആശ്രയം. കാസർകോട്ടെ ബഹുഭൂരിഭാഗം പേരും മംഗ്ളൂറിലെ കോളജുകളിലാണ് ഉന്നത പഠനത്തിന് പ്രവേശനം നേടുന്നത്. 

ഇവിടങ്ങളിൽ വൻ തുക ഫീസായി വാങ്ങുമ്പോൾ സാധാരണക്കാരന് ഉന്നത പഠനം വലിയ പ്രതിസന്ധിയായി മാറുന്നു. പുതിയ കോഴ്‌സുകളും കോളജുകളും ബാചുകളും അനുവദിച്ച് കാസർകോട്ട് തന്നെ ഉന്നതപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കണമെന്നാണ് ഉയരുന്ന ആവശ്യം. സർകാർ ഈ പ്രശ്നം പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL