city-gold-ad-for-blogger

കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാസര്‍കോട് നഗരസഭ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാസര്‍കോട്: നഗരസഭ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നഗരപ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയ 86 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളജ് പ്രിന്‍സിപ്പാല്‍ ഡോ.കെ.എം.നവാസ് വിതരണം ചെയ്തു. 


ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ രണ്ട് അന്ധവിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാനവും ക്യാഷ് അവാര്‍ഡും നഗരസഭ ചെയര്‍മാന്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എ.അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ആയിഷത്ത് റുമൈസ റഫീഖ്, സൈബുന്നിസ ഹനീഫ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഖാദര്‍ ബങ്കര, ബീഫാത്തിമ ഇബ്രാഹിം, ശ്രീലത, വിദ്യാഭ്യാസ-കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.നാരായണന്‍, നഗരസഭ സെക്രട്ടറി ജി.പത്മകുമാര്‍ പ്രസംഗിച്ചു.

Keywords: Kasaragod Municipality, Education award, Distribution, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia