city-gold-ad-for-blogger

കാസര്‍കോട് നഗരസഭയിലെ 6 സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും മുസ്ലിം ലീഗിന്

കാസര്‍കോട്: (www.kasargodvartha.com 10/12/2015) കാസര്‍കോട് നഗരസഭയിലെ ആറ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും മുസ്ലിം ലീഗ് സ്വന്തമാക്കി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തെരെഞ്ഞടുപ്പ് നടന്നത്. വികസനകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി നൈമുന്നിസയെ തെരഞ്ഞെടുത്തു. നൈമുന്നിസയ്ക്ക് നാലു വോട്ടും ബി ജെ പി യിലെ പ്രേമയ്ക്ക് രണ്ടു വോട്ടും ലഭിച്ചു.

ക്ഷേമകാര്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാനായി കെ.എം. അബ്ദുര്‍ റഹ് മാനെ തെരെഞ്ഞെടുത്തു. കെ എം അബ്ദുര്‍ റഹ് മാന്‍ നാലു വോട്ടും ബി ജെ പി യിലെ സുജിത്തിന് രണ്ട് വോട്ടും ലഭിച്ചു. ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി സമീന മുജീബിനെ തെരെഞ്ഞെടുത്തു. സമീനയ്ക്ക് നാല് വോട്ടും ബി ജെ പി യിലെ എം ഉമയ്ക്ക് രണ്ട് വോട്ടും ലഭിച്ചു.

മരാമത്ത് സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാനായി അഡ്വ. വി.എം മുനീറിനെ തിരഞ്ഞെടുത്തു. മുനീറിന് നാല് വോട്ടും ബി ജെ പി യിലെ ജയപ്രകാശന് രണ്ട് വോട്ടും ലഭിച്ചു. വിദ്യാഭ്യാസ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാനായി മിസ്‌രിയ ഹമീദിനെ തെരെഞ്ഞെടുത്തു. മിസ്‌രിയ ഹമീദിന് നാല് വോട്ടും ബി ജെ പിയിലെ കെ ബബിതയ്ക്ക് രണ്ട് വോട്ടും ലഭിച്ചു.

ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി  വൈസ് ചെയര്‍മാന്‍ എല്‍.എ.മഹ് മൂദ് ഹാജിയെ നേരത്തെ തെരെഞ്ഞെടുത്തിരുന്നു. റിബലുകളുടെയോ, ഇടത് അംഗങ്ങളുടെയോ പിന്തുണയില്ലാതെയാണ് ലീഗ് സ്വന്തമായി ഈ വിജയം നേടിയത്.
കാസര്‍കോട് നഗരസഭയിലെ 6 സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും മുസ്ലിം ലീഗിന്

Keywords: Kasaragod, Health, Education, BJP, Muslim-league, Kasaragod municipality: All standing committee chairmen for Muslim league.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia