city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും

കാസര്‍കോട്: (www.kasargodvartha.com 25.03.2017) അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധ ക്ഷേമ പദ്ധതികളും പ്രാമുഖ്യം നല്‍കി. മുന്‍നീക്കിയിരിപ്പടക്കം 54,15,40,696 രൂപ വരവും, 49,98,95,000 ചിലവും വരുന്ന ബഡ്ജറ്റില്‍ 4,16,45,676 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് ഹാജിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

ബഡ്ജറ്റിലെ പ്രധാനപദ്ധതികള്‍ ഇവയാണ്:


  • അടിസ്ഥാന സൗകര്യവികസനം

അടിസ്ഥാന സൗകര്യവികസനത്തിന് മുന്തിയ പരിഗണന നല്‍കാനാണ് ഉദ്ദേശിക്കും. നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട്, കാസര്‍കോട് എം എല്‍ എയുടെ ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തികവര്‍ഷം ആറുകോടി രൂപ ലഭ്യമാക്കും.

അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും

  • ആരോഗ്യം

സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ജനറല്‍ ആശുപത്രി, ആയുര്‍വേദാശുപത്രി, ഹോമിയോ ആശുപത്രി, നഗരസഭാ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും, ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരിക്കും.

അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും


  • വിദ്യാഭ്യാസം

നഗരസഭയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന-ഭൗതിക സൗകര്യങ്ങള്‍ക്കും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മുന്തിയ പരിഗണനയാണ് നഗരസഭാ നല്‍കിപോരുന്നത്. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ) പദ്ധതിക്ക് നഗരസഭാ വിഹിതമായി 55 ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. കൂടാതെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. വിദ്യാലയങ്ങള്‍ക്കാവശ്യമായ ഫര്‍ണീച്ചറുകള്‍, കമ്പ്യൂട്ടറുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യും.

അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും


  • കുടിവെള്ളത്തിന് 78 കോടി രൂപയുടെ പദ്ധതി

നഗരസഭയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി 'കിഫ്ബ്' പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍കോട് എംഎല്‍എയുടെ സഹകരണത്തോടെ 78 കോടി രൂപയുടെ കാസര്‍കോട് ശുദ്ധജല പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

പുതിയ പ്രാദേശിക ജലസ്രോതസ്സുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്നതിനും നിലവിലുള്ള കുടിവെള്ള ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു.

അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കുന്ന കാസര്‍കോട് നഗരസഭാ ബഡ്ജറ്റില്‍ നിരവധി ക്ഷേമ പദ്ധതികളും


  • നഗരസൗന്ദര്യവത്കരണം

സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നമ്മുടെ നഗരത്തിന്റെ പ്രധാനമേഖലകളില്‍ സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായി മരാമത്ത് റോഡുകളില്‍ ഇന്റര്‍ലോക്ക് പാകുന്നതിനും ഡിവൈഡറുകള്‍ നവീകരിക്കുന്നതിനും ചെടികള്‍ വെച്ചുപിടിപ്പികികുന്നതതിനും നടപടി സ്വീകരിക്കും.


  • സമഗ്ര ഓവുചാല്‍ പദ്ധതി

നഗരത്തിലെ പ്രധാന ഒവുചാലുകള്‍ സംയോജിപ്പിച്ച് സമഗ്ര ഓവുചാല്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുളില്‍ സമ്മര്‍ദ്ദം ചെലുത്തും. കൂടാതെ നായക്‌സ് റോഡ് അടക്കം നഗരത്തിലെ പ്രധാന ഓവുചാലുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കും.


  • ജനകീയ മരുന്നു തളി

നഗരസഭയില്‍ നടപ്പിലാക്കിയ ജനകീയ മരുന്നു തളി സംവിധാനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കിവരുന്ന 2000 രൂപ 3000 രൂപയായി വര്‍ദ്ധിപ്പിക്കും


  • വാര്‍ഡ്തല വികസനം

നഗരസഭയിലെ 38 വാര്‍ഡുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധ തിവിഹിതത്തില്‍ നിന്നും ഓരോ വാര്‍ഡിലേക്കും എട്ട് ലക്ഷം രൂപ അനുവദിക്കും. ഇതിനായി 3.04 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.


  • ജംഗ്ഷന്‍ വികസനം

നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും പ്രധാന റോഡുകളിലെ ജംഗ്ഷനുകള്‍ വീതി കൂട്ടി വികസിപ്പി്കുന്നതിനും മുന്‍ ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും പുതിയവ നടപ്പില്‍ വരുത്തുന്നതിനും നടപടി സ്വീകരിക്കും.

ബാങ്ക് റോഡ് നെല്ലിക്കുന്ന് ജംഗ്ഷന്‍, പള്ളം റോഡ് ജംഗ്ഷന്‍ എന്നിവ പൂര്‍ത്തീകരിച്ചു. ഐ ഡി ബണ്ഡരി റോഡ്, തായലങ്ങാടി റെയില്‍വെ സ്റ്റേഷന്‍ റോഡ് എന്നിവ സമയബന്ധിതമായി വികസിപ്പിക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.


  • സാമൂഹ്യക്ഷേമം

നഗരസഭാ പ്രദേശത്ത് ക്ഷേമപെന്‍ഷന്‍ പദ്ധതി ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വയോമിത്രം പാലിയേറ്റീവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ബഡ്‌സ് റിഹാബിലിഷന്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങല്‍ മെച്ചപ്പെടുത്തും

അംഗനവാടികള്‍ക്കുള്ള പോഷകാഹാരസംവിധാനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് 40 ലക്ഷം രൂപ രൂപയും അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്കുള്ള അധിക ഹൊണറേറിയം നല്‍കുന്നതിന് 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സ്വന്തമായി കെട്ടിടസൗകര്യമില്ലാത്ത അംഗനവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കും.


  • കാര്‍ഷിക മേഖല

കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിനായി 40 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.


  • മത്സ്യമേഖല

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും മത്സ്യമേഖലയിലെ സമഗ്രവികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിശ്കരിച്ച് മടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാവശ്യത്തിന് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കും, മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കും. അര്ഹരായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വീട് റിപ്പയറിനുള്ള ധനസഹായവും നല്‍കും.


  • പട്ടികജാതി വികസനം

നഗരസഭയിലെ പട്ടികജാതി കോളനികളില്‍ റോഡ്, നടപ്പാത, ഓവുചാലുകള്‍, പ്രാദേശിക ജലസ്രോതസ്സുകള്‍ ഉപയോഗിച്ചും മറ്റും കുടിവെള്ള സൗകര്യം എന്നിവ നടപ്പിലാക്കും. പട്ടികജാതി കൂടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് വിവാഹങനസഹായം നല്‍കും. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് ലാപ്‌ടോപ്, ഫര്‍ണീച്ചര്‍ എന്നിവ നല്‍കും.


  • കുടുംബശ്രീ

എന്‍ യു എല്‍ എം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ സഹകരണത്തോടെ സിറ്റി ലൈവ്‌ലിഹുഡ്‌സെന്റര്‍ സ്ഥാപിക്കും. ഇവ മുഖാന്തിരം തൊഴില്‍പരിശീലനകേന്ദ്രം ഹെല്‍പ് ഡെസ്‌ക് സെന്റര്‍ എന്നിവ നടപ്പില്‍ വരുത്തും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സ്ഥിരം വിപണനകേന്ദ്രം സ്ഥാപിക്കും.


  • കായികം

നഗരത്തിലെ കായിക സംഘടനകളെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സ്‌പോര്‍ഡ്‌സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കും.


  • ഫിഷ്മാര്‍ക്കറ്റ്

മത്സ്യവില്‍പനത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റും നടപടികള്‍ സ്വീകരിക്കും.


  • വ്യവസായം

വ്യവസായ സംരംഭമായ യുവതീയുവാക്കള്‍ക്ക് പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിക്കും.


  • സാംസ്‌കാരിക കൂട്ടായ്മ

കാസര്‍കോടിന്റെ തനത് കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും. യുവതീയുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശില്‍പശാലകളും ചിത്രപ്രദര്‍ശനങ്ങളും കവിത, കഥ ചിത്രരചന മത്സരങ്ങളും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.


  • പുസ്തകമേള

സംസ്ഥാനപുസ്തക പ്രസാധകരുടെയും കാസര്‍കോട് സാഹിത്യവേദ്യുടെയും പങ്കാളിത്തത്തോടെ പുസ്തക മേള സംഘടിപ്പിക്കും.


  • സി സി ടി വി

പുതിയ ബസ് സ്റ്റ്ന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ആളുപത്രി പരിസരം, റെയില്‍വേസ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വവും സമാധാനവും ലക്ഷ്യമാക്കി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.


  • പാര്‍ക്കിംങ് സംവിധാനം

നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന വാഹന ഗതാഗതം ക്രമീകരിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതിനും പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.


  • തെരുവ് കച്ചവടക്കാരുടെ പുനരധിവാസം

നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Budget, Drinking Water, Kasaragod, News, Education, Health, General Hospital, School, Computer, Funiture, Distribution, Kasaragod municipal budget analysed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia