city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍; ബജറ്റില്‍ 'വെളിച്ച വിപ്ലവവും സ്‌നേഹ വീടും'

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ 2012-2013  വര്‍ഷത്തെ പുതുക്കിയ ബഡ്ജറ്റും, 2013-2014 വര്‍ഷത്തെ മതിപ്പ് ബഡ്ജറ്റും വൈസ് ചെയര്‍പേഴ്‌സണ്‍ ത്വാഹിറ സത്താര്‍ അവതരിപ്പിച്ചു. അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

പൊതുജനാരോഗ്യം, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസനം, കുടിവെളളം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, നഗര വികസനം, സമഗ്ര ഓവുചാല്‍ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുളളതാണ് ബഡ്ജറ്റ്.  കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതവും, ഗ്രാന്റുകളും, തനത് വിഭവങ്ങളും ഉപയോഗിച്ച് ലക്ഷ്യത്തിലേക്കെത്താന്‍ സാധ്യമാകുന്ന രീതിയിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുളളത്.

കുടിവെളളം:

നഗര പ്രദേശത്തെ രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് ബാവിക്കര പമ്പിംഗ് ഹൗസിനോടനുബന്ധിച്ച് സ്ഥിരം തടയണ നിര്‍മിക്കുന്നതിനുളള പ്രവര്‍ത്തനം നടന്നുവരികയാണ്.  കാസര്‍കോട് നഗരത്തെ ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണെന്ന് ബഡ്ജറ്റില്‍ വ്യക്തമാക്കി.

അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍; ബജറ്റില്‍ 'വെളിച്ച വിപ്ലവവും സ്‌നേഹ വീടും'

പുതിയ പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തി കുടിവെളളം വിതരണം ചെയ്യുന്നതിനും, നിലവിലുളള സംവിധാനങ്ങള്‍ മെച്ചപെടുത്തുന്നതിനും ഉപയോഗയോഗ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും റീചാര്‍ജിംഗ് നടത്തുന്നതിനുമുളള ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും, നടപടികള്‍ സ്വീകരിക്കും. നഗരത്തിലെ കുടിവെളള വിതരണം കാര്യക്ഷമമാക്കുന്നതിന് 10 ലക്ഷം രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചു.

അടിസ്ഥാന സൗകര്യ വികസനം:

നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും റോഡുകളും, നടപ്പാതകളും നവീകരിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് കോടി രൂപ നീക്കിവെച്ചു.  ജില്ലാ ആസ്ഥാന നഗരി എന്ന നിലക്ക് പൊതുമരാമത്ത് വകുപ്പിന്റെ വണ്‍ ടൈം റോഡ് മെയിന്റനന്‍സ് പദ്ധതിയില്‍ ഉള്‍പെടുത്തി നഗരത്തിലെ പ്രധാന റോഡുകള്‍ മെക്കഡാം ടാറിംഗും/ കോണ്‍ക്രീറ്റിംഗും നടത്താന്‍  നടപടികള്‍ സ്വീകരിക്കും.

പാര്‍ക്കിംഗ് പ്ലാസ:

പി.പി.പി. മാതൃകയില്‍ കാസര്‍കോട് നഗരസഭ ബസ് സ്റ്റാന്റിനോടനുബന്ധിച്ച് ബസുകള്‍ക്കും, മറ്റു വാഹനങ്ങള്‍ക്കും, പാര്‍ക്ക് ചെയ്യുന്നതിന് ബഹുനില പാര്‍ക്കിംഗ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും. കെ.പി.ആര്‍.റാവു റോഡിലും, പുതിയ ബസ്സ്റ്റാന്റ്-കോട്ടക്കണ്ണി റോഡ് കിഴക്ക് വശത്തും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പെടുത്തും. നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ടാക്‌സി ഓട്ടോ സ്റ്റാന്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും പുതിയ സ്റ്റാന്റുകള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.

കാസര്‍കോട് ബീച്ചിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ബീച്ച് റോഡ് പൂര്‍ണമായും വികസിപ്പിച്ച് ബീച്ച് റോഡ്-നെല്ലിക്കുന്ന് പാലം പുതുക്കി പണിയുന്നതിന്  സമ്മര്‍ദം ചെലുത്തും. മത്സ്യത്തൊഴിലാളികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പളളം-കസബ കടപ്പുറം പാലം പുതുക്കി പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.

വെളിച്ച വിപ്ലവം: 

കാസര്‍കോട് നഗരത്തില്‍ സമ്പൂര്‍ണ വെളിച്ച പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിന്റെ പ്രാദേശിക വികസന ഫണ്ട് ഉയോഗിച്ച് ബി.സി.റോഡ് ജംഗ്ഷന്‍, അണങ്കൂര്‍ ജംഗ്ഷന്‍, ചന്ദ്രഗിരി റോഡ് ജംഗ്ഷന്‍, കറന്തക്കാട് സര്‍ക്കിള്‍, തളങ്കര ദീനാര്‍ നഗര്‍ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും, നഗരത്തിലെ മറ്റു റോഡുകളില്‍ 100 സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.

ഇതിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേരള തിരദേശ വികസന അതോറിറ്റിയുടെ സഹകരണത്തോടെ കടപ്പുറം 'ഭാഗത്തും, സുനാമി കോളനിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും.  ഇതിന്റെ വൈദ്യുതി ചാര്‍ജും തുടര്‍ന്നുള്ള അറ്റകുറ്റ പ്രവര്‍ത്തികളും നഗരസഭ വഹിക്കും.

പൊതുജനാരോഗ്യം-മാലിന്യ സംസ്‌കരണം ;ഓവുചാല്‍:

നഗരത്തിലെ പ്രധാന ഓവുചാലുകള്‍ കേന്ദ്രീകരിച്ച് വെയ്സ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവെച്ചു. നഗരത്തിലെ പ്രധാനപ്പെട്ട ഓവുചാലുകള്‍ നവീകരിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനും  25 ലക്ഷം രൂപ നീക്കിവെക്കും.  നഗരത്തിന്റെ സമഗ്ര 'ഭൂഗര്‍ഭ' ഓവുചാല്‍ പദ്ധതിക്ക് സര്‍വേ നടത്തുന്നതിന് നടപടി സ്വീകരിക്കും.

മാലിന്യ സംസ്‌കരണത്തിന്റെ 'ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കും.  പൈപ്പ് കമ്പോസ്റ്റിംഗ്, വീടുകള്‍ കേന്ദ്രീകരിച്ച് പോര്‍ട്ടബിള്‍ ബയോഗ്യാസ്, കിച്ചണ്‍ വേസ്റ്റ് യൂണിറ്റ്, സ്‌കൂളുകള്‍, മറ്റു പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

എല്ലാതരം പ്ലാസ്റ്റിക്കിന്റെയും ഉപയോഗം ഘട്ടംഘട്ടമായി നിരോധിക്കുന്നതിന് നടപടി സ്വീകരിക്കും. ആയൂര്‍വേദ - ഹോമിയോ ആശുപത്രികളുടെ  അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ആയൂര്‍വേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനും, റാമ്പ്, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കുന്നതിനും മുന്‍കൈയെടുക്കും.

വിദ്യാഭ്യാസം നഗരത്തിലെ പൊതു വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.  മള്‍ട്ടി മീഡിയ സമ്പ്രദായം വഴിയുളള പഠനം ഉറപ്പ് വരുത്തുന്നതിനും  സ്മാര്‍ട്ട് ക്ലാസുകള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാലയങ്ങള്‍ക്കുളള  ഫര്‍ണിച്ചറുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

ഗണിത പഠനോപകരണ കിറ്റ്:

ഭാരത ഗണിത ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മ വാര്‍ഷികം 'ഗണിത വര്‍ഷമായി ആഘോഷിക്കുന്ന വേളയില്‍ ഗണിത പഠനം മധുര തരമാക്കാന്‍ എല്‍.പി., യു.പി. സ്‌കൂളുകളിലേക്ക് ഗണിത പഠന കിറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും.

വിദ്യാര്‍ത്ഥിനി ശാക്തീകരണം:

ആധുനിക കാലത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത കരുത്തും, സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന വിദ്യാര്‍ത്ഥിനി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ആയോധനകലകളില്‍ പരിശീലനവും, കൗണ്‍സിലിംഗ് ക്ലാസുകള്‍, കുട്ടികള്‍ക്കുളള കൈപുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

എല്‍.പി. ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാലമാസികകള്‍ വിതരണം ചെയ്യും. നഗരത്തിലെ പൊതു വിദ്യാലയങ്ങള്‍ക്ക് എല്‍.സി.ഡി. പ്രൊജക്ടുകള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

വിദ്യാര്‍ത്ഥികളില്‍ വായന സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക കിറ്റുകള്‍ നല്‍കുന്നതിനും, മികച്ച വായനാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹാനം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കും. നഗരസഭാ പരിധിയിലെ എല്‍.പി, യു.പി., വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠനയാത്ര സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

നഗരസഭാ'പരിധയിലെ  വിദ്യാലയങ്ങളിലെ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സാഹിത്യ സഹ പഠനക്യാമ്പ് സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍:

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മുനിസിപ്പല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്, മുനിസിപ്പല്‍ ഗവ: മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തളങ്കര, മുനിസിപ്പല്‍ ഗവ: വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, മുനിസിപ്പല്‍ ഗവ: ടൗണ്‍ യു.പി.സ്‌കൂള്‍, മുനിസിപ്പല്‍ ഗവ: യു.പി.സ്‌കൂള്‍ അടുക്കത്ത്ബയല്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന് 2 കോടി രൂപ ചെലവഴിക്കും.

കലാ കായിക സാംസ്‌കാരികം:

പ്രശസ്തസാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ ജന്മശതാബ്ദി ആഘോഷത്തോട നുബന്ധിച്ച് കാസര്‍കോട് ജില്ലയിലെ യുവതീ - യുവാക്കള്‍ക്ക് കഥാരചന ശില്പശാല സംഘടിപ്പിക്കുന്നതിന്  നടപടി സ്വീകരിക്കും.

മാധ്യമ അവാര്‍ഡും ശില്പശാലയും:

കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡണ്ടും, മുതിര്‍ന്ന  പത്രപ്രവര്‍ത്തകനുമായിരുന്ന പരേതനായ കെ.എം. അഹ്മദ് മാഷിന്റെ പേരില്‍ ജില്ലാ-സംസ്ഥാന തലത്തില്‍ മികച്ച അച്ചടി-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാധ്യമ അവാര്‍ഡ് ഏര്‍പെടുത്തും. ആനുകാലിക സംഭവ വികാസങ്ങളെ അധികരിച്ച് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.  ആധുനിക-നാടന്‍ കലകളുടെ പ്രോത്സാഹനം, കലാ-കായിക-സാഹിത്യ പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കും.

ചാല വോളിബോള്‍ സ്റ്റേഡിയം നവീകരിക്കും.  നഗരത്തിലെ നിലവിലുള്ള കളിസ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ കളിസ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.

സന്തോഷ സന്ധ്യ:

സന്ധ്യാരാഗം ഓഡിറ്റോറിയം സജീവമാക്കുന്നതിന്റെ 'ഭാഗമായി പ്രത്യേക ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ ഒമ്പത് മണിവരെ 'ഭക്ഷണ- കൗതുക വസ്തുക്കളുടെ പ്രദര്‍ശനവും, വില്‍പ്പനയും, കലാമേളയും സംഘടിപ്പിക്കും.

യുവശക്തി നഗരവികസനത്തിന്:

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കാസര്‍കോട് ഗവ. കോളജ് എന്‍.എസ്.എസ്. നഗരത്തിലെ മറ്റു യുവജനസംഘടനകള്‍ എന്നിവരെ അണിനിരത്തി യുവശക്തി നഗര വികസനത്തിന് എന്ന പദ്ധതി നടപ്പിലാക്കും.

നഗര സൗന്ദര്യവക്കരണം:

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ 'ഭാഗമായി പ്രധാന റോഡുകള്‍ കേന്ദ്രീകരിച്ച് നടപ്പാതകള്‍ നവീകരിക്കുന്നതിനും ചെടികള്‍ വെച്ച് പിടിപ്പിക്കുന്നതിനും, ഇന്റര്‍ ലോക്ക് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിള്‍ ആധുനിക രീതിയില്‍ മോടിപിടിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

പട്ടികജാതി വികസനം:

നഗര പ്രദേശത്തെ പട്ടികജാതി ജനവിഭാഗത്തിന്റെ പുരോഗതിക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.  ജെ.പി.കോളനി ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ രണ്ടാംഘട്ടം നടന്ന് വരുന്നു. വിദ്യാഭ്യാസ - വിവാഹ ധനസഹായം, സ്‌കോളര്‍ഷിപ്പ് എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നിന്റെ നിയോജക മണ്ഡലം പട്ടികജാതി കോളനി വികസന പദ്ധതിയില്‍ നമ്മുടെ നഗരസഭയിലെ അമേയ് കോളനിയെയാണ് തെരഞ്ഞെടുത്തത്.  ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതി രൂപീകരണ ഘട്ടത്തിലാണ്.  നടപ്പുവര്‍ഷം ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന് ബഡ്ജറ്റ് പ്രതീക്ഷിക്കുന്നു.

കുടുംബശ്രീ: 

കുടുംബശ്രീ പദ്ധതിയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. 75  പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 52 പുതിയ ഗ്രൂപ്പ് - വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  ഇത്‌വഴി നൂറോളം അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്ക് ചെറുകിട കച്ചവടം തുടങ്ങി വരുമാനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

ജി.ഒ.ടി., ഇ.ഡി.പി. പരിശീലനങ്ങള്‍ കുടുംബശ്രീ മുഖേന നടന്ന് വരുന്നു.  മാറ്റ്, നാപ്കിന്‍, ഡേ കെയര്‍, സ്റ്റുഡിയോ, ഐ.ടി.യൂണിറ്റ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുന്നതിനും, ഓണം - വിഷു - റംസാന്‍ - ക്രിസ്തുമസ് വിപണന മേളകള്‍ സംഘടിപ്പിക്കുന്നതിനും  സി.ഡി.എസിന് സാധിച്ചിട്ടുണ്ട്.

ആശ്രയ, ജെ.എല്‍.ജി, ഐ.എച്ച്.എസ്.ഡി.പി., ഇഷൂപ്പ്, ക്ഷീരസാഗരം, തുടങ്ങിയ പദ്ധതികള്‍ നമ്മുടെ നഗരസഭയില്‍ നടന്ന് വരുന്നു. കുട്ടികളുടെ ബാലനഗരസഭ' ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ട്രെയിനിംഗ് സെന്റര്‍:

നഗരസഭാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി പരിശീലനങ്ങള്‍ ഓരോ വര്‍ഷവും ആവശ്യമായി വരുന്നു. ഇതിനുവേണ്ടി  മുനിസിപ്പല്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും.

കുടുംബശ്രീ വിപണന കേന്ദ്രം: 

കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക വിപണന കേന്ദ്രം സ്ഥാപിക്കും.

കാര്‍ഷികം: 

കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി നഗരസഭ സംസ്ഥാന കൃഷി വകുപ്പുമായി ചേര്‍ന്ന് വളം, വിത്ത് മറ്റു കാര്‍ഷികോപകരണങ്ങള്‍, സ്‌കൂള്‍ പച്ചക്കറിത്തോട്ടങ്ങള്‍, മട്ടുപ്പാവ് കൃഷി, തെങ്ങ്, നെല്ല്, കവുങ്ങ് എന്നീ കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

മത്സ്യമേഖല: 

മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കികൊണ്ടുളള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തും. കോമണ്‍ ടോയിലറ്റ്, ബാത്ത്‌റൂം, എന്നിവ ഏര്‍പെടുത്തുന്നതിന് നടപടി സ്വീകരിക്കും.
അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍; ബജറ്റില്‍ 'വെളിച്ച വിപ്ലവവും സ്‌നേഹ വീടും'
വലയും, വളളവും, മറ്റു അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് നിര്‍മാണത്തിന്റെ പ്രവര്‍ത്തനം ടെണ്ടര്‍ നടപടി തുടങ്ങിയിട്ടുണ്ട്.  ബജറ്റു വര്‍ഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സാമൂഹ്യക്ഷേമം; സ്‌നേഹപൂര്‍വ്വം പദ്ധതി: 

മാതാപിതാക്കളില്‍ ആരെങ്കിലും മരിച്ചു പോകുകയും, ജീവിച്ചിരിക്കുന്നയാള്‍ക്ക് അനാരോഗ്യത്താലും, സാമ്പത്തിക പരാധീനതയാലും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലുമുളള കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം പദ്ധതി.  ഈ പദ്ധതി നഗരസഭയില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും.

സ്‌നേഹവീട്: 

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് ഒത്തുചേരുവാനും, പരസ്പരം ആശ്രയമാകുന്നതിനും അവസരമൊരുക്കുന്ന പദ്ധതിയാണ് സ്‌നേഹവീട്.  നഗരസഭയിലെ നെല്‍ക്കളയില്‍ ഇത് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.


വയോമിത്രം: 

65 വയസ് തികഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.പി.എല്‍. - ബി.പി.എല്‍. വ്യത്യാസമില്ലാതെ ആരോഗ്യ സംരക്ഷണവും, മരുന്നുകളും നല്‍കുന്ന പദ്ധതിയാണ് വയോമിത്രം.  ഈ പദ്ധതി നഗരസഭയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പദ്ധതിക്ക് ആവശ്യമായ തുക ബഡ്ജറ്റില്‍ നീക്കിവെക്കും.


അടിസ്ഥാന മേഖലയ്ക്ക് ഊന്നല്‍; ബജറ്റില്‍ 'വെളിച്ച വിപ്ലവവും സ്‌നേഹ വീടും'

പാലിയേറ്റീവ് കെയര്‍: 

കിടപ്പിലായ രോഗികളെ വീടുകളില്‍ ചെന്ന് അവര്‍ക്കാവശ്യമായ പരിചരണവും, മരുന്നും നല്‍കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നഗരസഭയില്‍ നല്ല നിലയില്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.  അതിനാവശ്യമായ  തുക ബഡ്ജറ്റി ഉള്‍പ്പെടുത്തി.

നയനം മനോഹരം: 

50 വയസിന് മുകളിലുളള ബി.പി.എല്‍. കുടുംബാംഗങ്ങള്‍ക്ക് നേത്ര രോഗ നിര്‍ണയത്തിനും, ചികിത്സക്കുമായി നയനം മനോഹരം എന്ന പദ്ധതി നടപ്പിലാക്കും.

സ്‌നേഹോപഹാരം: 

സാന്ത്വന പരിചരണ പദ്ധതിയില്‍ (പാലിയേറ്റീവ് കെയര്‍ പദ്ധതി) വരുന്ന രോഗികള്‍ക്ക് പ്രതിമാസ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യും. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടര്‍ന്നും നല്‍കും.  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ട്രൈ സൈക്കിള്‍, ടോക്കിംഗ് കമ്പ്യൂട്ടര്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കും.

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് സെന്റര്‍:

നഗരസഭയിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലഭ്യമാണ്. ജില്ലയെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്ന ഇ-ഡിസ്ട്രിക്ട് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം നഗരസഭാ ഓഫീസ് പരിസരത്ത് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

ഭവന നിര്‍മാണം:

നഗരസഭ' തനതു 'ഭവന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കും. വനിതകള്‍, വിധവകള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക്  മുന്‍ഗണന നല്‍കും.

അധിക വിഭവ സമാഹരണം:

ചെറുകിട ഇടത്തരം നഗര വികസന പദ്ധതി പ്രകാരം ഒമ്പത് കോടി രൂപയും, കെ.എസ്.യു.ഡി.പി. പദ്ധതി പ്രകാരം ഒമ്പത് കോടി രൂപയും, കാസര്‍കോട് എം.എല്‍.എ. എന്‍. എ. നെല്ലിക്കുന്നിന്റെ സഹായത്തോടെ സര്‍ക്കാരില്‍ നിന്നും മുനിസിപ്പല്‍ സ്റ്റേഡിയം, താളിപ്പടപ്പ് സ്റ്റേഡിയം, പാര്‍ക്കുകള്‍, എന്നിവയ്ക്ക് ധനസഹായമായി 10 കോടി രൂപയും പ്രതീക്ഷിക്കുന്നു.

എം.പി., എം.എല്‍.എ. വരള്‍ച്ച - കാലവര്‍ഷക്കെടുതി ഫണ്ടുകള്‍, ധനകാര്യ കോര്‍പ്പറേഷന്‍ വായ്പ എന്നീയിനത്തില്‍ രണ്ട് കോടി രൂപയും, സംസ്ഥാന സര്‍ക്കാരിന്റെ ഉപാധിരഹിത ഫണ്ടിനത്തില്‍ 1 കോടി രൂപയും പ്രതീക്ഷിക്കുന്നു.

Keywords:  Budget, School, Education, Students, Award, Kudumbasree, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia