city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Plus One | എസ്എസ്എൽസി പാസാകുന്ന ആയിരക്കണക്കിന് പേർക്ക് ഇത്തവണയും പുറത്തുനിൽക്കേണ്ടിവരും; സയൻസ് വിഷയം പഠിക്കാനാവാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ; 60 സീറ്റിലേക്ക് വരുന്നത് 4000 അപേക്ഷകൾ

കുമ്പള: (www.kasargodvartha.com) പുതിയ അധ്യായന വർഷം തുടങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ഇത്തവണയും കാസർകോട് ജില്ലയിൽ എസ്എസ്എൽസി പാസാകുന്ന ആയിരക്കണക്കിന് പേർക്ക് പഠിക്കാൻ സീറ്റില്ലാതെ പുറത്തുനിൽക്കേണ്ട അവസ്ഥ വരും. എസ്എസ്എൽസി വിജയിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠിക്കാൻ സീറ്റില്ലെന്നതാണ് കാസർകോട് അടക്കമുള്ള മലബാറിലെ ജില്ലകൾ നേരിടുന്ന പ്രതിസന്ധി. നിരവധി പേർക്ക് ഇഷ്ടവിഷയങ്ങൾക്ക് പ്രവേശനം കിട്ടാതെ കിട്ടിയ സീറ്റിൽ തൃപ്തിപ്പെട്ട് പഠിക്കേണ്ടിയും വരും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ പോലും പ്രവേശന നടപടികൾക്ക് പുറത്താണ്.

വിദ്യാർഥികൾ ഏറ്റവും കൂടുതല്‍ താല്‍പര്യപ്പെടുന്ന സയന്‍സ് ഗ്രൂപിനാകട്ടെ മതിയായ ബാചുകൾ മിക്കയിടത്തുമില്ല. കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ബയോളജി ഉൾപെടുന്ന സയൻസ് വിഷയങ്ങളെടുത്ത് പ്ലസ് ടു പഠിക്കാൻ ആകെയുള്ളത് ഒരു സ്‌കൂൾ മാത്രമാണെന്നതാണ് പരിതാപകരമായ അവസ്ഥ. കുമ്പള സ്‌കൂളിൽ മാത്രമാണ് നിലവിൽ സയൻസ് ബാച് ഉള്ളത്. ഹയർ സെകൻഡറി സ്കൂളുകൾ ആണെങ്കിലും മൊഗ്രാൽ, ഷിറിയ, മംഗൽപാടി, ഉപ്പള എന്നിവിടങ്ങളിലൊന്നും സയൻസ് ഇല്ല. സയൻസ് ഉള്ള മൊഗ്രാൽ പുത്തൂരിലാകട്ടെ അത് ബയോളജി ഇല്ലാത്ത സ്ട്രീമാണ്.

Plus One | എസ്എസ്എൽസി പാസാകുന്ന ആയിരക്കണക്കിന് പേർക്ക് ഇത്തവണയും പുറത്തുനിൽക്കേണ്ടിവരും; സയൻസ് വിഷയം പഠിക്കാനാവാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ; 60 സീറ്റിലേക്ക് വരുന്നത് 4000 അപേക്ഷകൾ

ഇതോടെ 60 സീറ്റുകളുള്ള കുമ്പള സ്‌കൂളിലേക്ക് വിദ്യാർഥികൾ വൻതോതിൽ അപേക്ഷിക്കുന്നു. കഴിഞ്ഞ വർഷം 60 സീറ്റുകളിലേക്ക് നാലായിരത്തിനടുത്ത് അപേക്ഷകരാണുണ്ടായതെന്ന് റിട. പഞ്ചായത് അസിസ്റ്റന്റ് ഡയറക്ടറും സിജി സീനിയർ കരിയർ പരിശീലകനുമായ നിസാർ പെറുവാഡ് പറഞ്ഞു. പ്രദേശവാസികൾ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സയൻസ് ലാബ് സൗകര്യം സ്കൂളിന് വേണ്ടി ഒരുക്കി ഒരു അധിക സയൻസ് ബാചിന് വേണ്ടി അപേക്ഷ കൊടുത്തെങ്കിലും കിട്ടിയത് അപേക്ഷിക്കാത്ത കോമേഴ്‌സ് ആണ്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും സീറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നാണ് പരാതി ഉയരുന്നത്.

കുമ്പള, അംഗടിമൊഗർ, സൂരമ്പയൽ, കൊടിയമ്മ, മൊഗ്രാൽ, ഷിറിയ എന്നീ ഹൈസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഏറ്റവും അടുത്തായി ഈ ഒരു സയൻസ് ബാച് മാത്രമാണ് ഉള്ളത്. മഞ്ചേശ്വരം മണ്ഡലത്തിലെ പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായതുകളിലെ ഹയർ സെകൻഡറി സ്‌കൂളുകളിൽ ഒരൊറ്റ സയൻസ് ബാച് പോലുമില്ലെന്നതാണ് വാസ്തവം. ജില്ലയിൽ 116 ഹയർ സെകൻഡറി സ്‌കൂളുകളിൽ 74 ഇടത്ത് (64%), തൊട്ടടുത്ത കാസർകോട് മണ്ഡലത്തിൽ 16 ഹയർ സെകൻഡറി സ്കൂളുകളിൽ 12 ഇടത്ത് (75%) സയൻസ് പഠന സൗകര്യം ഉള്ളപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 16 ൽ ആറിടത്ത് (37.50%) മാത്രമേ ഈ സൗകര്യം ഉള്ളൂ.

Plus One | എസ്എസ്എൽസി പാസാകുന്ന ആയിരക്കണക്കിന് പേർക്ക് ഇത്തവണയും പുറത്തുനിൽക്കേണ്ടിവരും; സയൻസ് വിഷയം പഠിക്കാനാവാതെ മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ വിദ്യാർഥികൾ; 60 സീറ്റിലേക്ക് വരുന്നത് 4000 അപേക്ഷകൾ

ജനസംഖ്യ ധാരാളമുള്ള പഞ്ചായതുകളാണ് കുമ്പള, മംഗൽപാടി അടക്കമുള്ളവ. സംസ്ഥാനത്ത് വലിയ പഞ്ചായതുകളിൽ നാലും അഞ്ചും ഹയർ സെകൻഡറി സ്കൂളുകളിൽ സയൻസ് ബാചുകൾ ഉള്ളപ്പോൾ മംഗൽപാടി, കുമ്പള പോലുള്ള പഞ്ചായതുകളിൽ ഓരോ ബാചുകൾ മാത്രമാണുള്ളത്. പ്ലസ് വൺ സീറ്റ് ക്ഷാമത്തെ തുടർന്നുള്ള വിമർശനങ്ങൾ ഓരോവർഷവും ശക്തമാകുമ്പോഴും താത്കാലിക പരിഹാരങ്ങൾ മാത്രമാണ് സർകാർ കൈക്കൊള്ളാറുള്ളത്.

കാസർകോട് അടക്കം ഏഴ് ജില്ലകളിലെ സർകാർ ഹയർ സെകൻഡറി സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും പ്ലസ് വൺ സീറ്റ് വർധന അനുവദിച്ച് കഴിഞ്ഞവർഷം സർകാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇഷ്ടവിഷയങ്ങൾ പഠിക്കാനുള്ള വിദ്യാർഥികളുടെ ആഗ്രഹത്തിന് പരിഹാരമായിട്ടില്ല. കുമ്പള സ്കൂളിൽ ഒരു അധിക ബാചായും മൊഗ്രാൽ, ഉപ്പള, മംഗൽപാടി എന്നീ സ്കൂളുകളിൽ പുതുതായും ബയോളജി അടക്കമുള്ള സയൻസ് ക്ലാസുകൾ ഈ അധ്യയന വർഷമെങ്കിലും തുടങ്ങണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

Keywords: Kasaragod, News, Kerala, SSLC, Students, Application, Kumbala, Science, Plus-two, School, Complaint, Education, Top-Headlines, Kasaragod: Facing shortage of Plus One seats.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia