city-gold-ad-for-blogger

Career | ജെസിഐ കാസര്‍കോട് എഡ്യൂക്കേഷണല്‍ എക്‌സിബിഷന്‍ ഫെബ്രുവരി 22, 23 തീയതികളില്‍ നടക്കും; ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ ഉദ്ഘാടനം ചെയ്യും

Kasaragod to Host Educational Exhibition 'Edu Spark'
KasargodVartha Photo

● വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉണ്ടാവും.
● കരിയർ സെഷനുകളും കലാപരിപാടികളും സംഘടിപ്പിക്കും.
● മ്യൂസിക്കൽ നൈറ്റ്, കലാപരിപാടികൾ നടക്കും.
● വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ.
● ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ആദരിക്കൽ.

കാസര്‍കോട്: (KasargodVartha) ജെസിഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ കാസര്‍കോട്  സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ വെച്ച് 'എഡ്യൂ സ്പാര്‍ക്ക്' എന്ന പേരില്‍ എഡ്യൂക്കേഷണല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേഷനത്തില്‍ അറിയിച്ചു. ഫെബ്രുവരി 22 ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ജെസിഐ കാസര്‍കോട് പ്രസിഡണ്ട് ജി വി മിഥുന്‍ അധ്യക്ഷത വഹിക്കും. 

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ എജന്‍സികള്‍, തൊഴില്‍ നൈപുണ്യ വികസന സെന്ററുകള്‍ എന്നിവരുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കരിയര്‍ സംബന്ധിയായ നിരവധി സെഷനുകള്‍, പവര്‍ ടോക്ക്, മോട്ടിവേഷണല്‍ ക്ലാസ്, സംവാദം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അധ്യാപകരും പങ്കെടുക്കുന്ന വിദ്യാഭ്യാസ പാനല്‍ ചര്‍ച്ചകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേര്‍സ് മീറ്റ്, മീറ്റ് ദ സ്റ്റാര്‍ പ്രോഗ്രാം, മ്യൂസിക്കല്‍ നൈറ്റ്, കലാ പരിപാടികള്‍, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

രണ്ട് ദിവസങ്ങളിലായി ജനപ്രതിനിധികള്‍, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രശസ്തര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെസിഐ കാസര്‍കോട് ഭാരവാഹികളായ ജിവി മിഥുന്‍, സികെ അജിത്ത്കുമാര്‍, യത്തീഷ് ബള്ളാള്‍, മുഹമ്മദ് മഖ്‌സൂസ്, എഎം ശിഹാബുദ്ദീന്‍ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുക. 

JCI Kasaragod is organizing an educational exhibition named 'Edu Spark' on February 22nd and 23rd at Sandhyaragam Auditorium in Kasaragod. District Collector K. Imbasekharan will inaugurate the event.

#EduSpark #EducationalExhibition #Kasaragod #JCIKasaragod #CareerGuidance #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia