city-gold-ad-for-blogger
Aster MIMS 10/10/2023

Protests continue | കാസര്‍കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കാംപസ് ഫ്രണ്ട്; 'വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമില്ലാതെ പുറത്ത് നില്‍ക്കേണ്ട സാഹചര്യം'

കാസര്‍കോട്: (www.kasargodvartha.com) ജില്ലയിലെ വിദ്യാര്‍ഥികളുടെ പ്ലസ് വൺണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രടറി ഇസ്ഹാഖ് ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന സാഹചര്യം തുടര്‍ക്കഥയായി മാറുകയാണ്. ഈ അധ്യയന വര്‍ഷവും ഉപരിപഠനത്തിന് യോഗ്യത നേടിയ മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പഠന സൗകര്യമില്ലാതെ പുറത്ത് നില്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                          
Protests continue | കാസര്‍കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കാംപസ് ഫ്രണ്ട്; 'വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമില്ലാതെ പുറത്ത് നില്‍ക്കേണ്ട സാഹചര്യം'
              
പുതിയ സ്ഥിരം ബാചുകള്‍ അനുവദിക്കുക, ഹയര്‍ സെകന്‍ഡറികളില്ലാത്ത ഉചിതമായ മുഴുവന്‍ ഹൈസ്‌കൂളുകളിലും അത് അനുവദിക്കുക, കാലങ്ങളായി മറ്റു ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന അധിക സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സ്ഥിരമായി കാസര്‍കോട് ജില്ലയിലേക്ക് മാറ്റുക തുടങ്ങിയവ മാത്രമാണ് സ്ഥായിയായ പരിഹാരമെന്ന് ഇസ്ഹാഖ് ചൂരി പറഞ്ഞു.



വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ കബീര്‍ ബ്ലാര്‍കോഡ്, വൈസ് പ്രസിഡന്റ സകിയ ടി പി, ജോ. സെക്രടറി മുന്‍സീറ ബദ് റുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Education, Students, Conference, Government, Protest, Campus Front, Kasaragod: Campus front says protests will continue till plus one seat crisis is resolved.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia