ബി.എഡ് സെന്ററും കാസര്‍കോടിന് നഷ്ടമാകുന്നു; പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി
Mar 22, 2018, 12:49 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2018) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാല ബി.എഡ് സെന്റര്‍ നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് നിവേദനം നല്‍കി. 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ബി.എഡ് സെന്ററില്‍ ഒരു സ്ഥിരം അധ്യാപകനെയും ഇതുവരെ നിയമിച്ചിട്ടില്ല. കന്നഡ, മലയാളം വിഷയങ്ങളില്‍ അധ്യാപകരില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, വാച്ച്മാന്‍ എന്നിവരുടെ തസ്തികകള്‍ പിന്‍വലിച്ചിരിക്കുകയാണ്. ബി.എഡ് സെന്റര്‍ കാസര്‍കോടിന് നഷ്ടമാകും എന്നതിന്റെ സൂചനയാണോ ഇതെന്ന് ജനങ്ങള്‍ സംശയിക്കുന്നതായും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ സെന്ററില്‍ നിന്നും എംബിഎ, എംസിഎ കോഴ്‌സുകള്‍ ഇല്ലാതാക്കിയത് കാസര്‍കോട് ബി.എഡ് സെന്റര്‍ താത്കാലിക സംവിധാനമാണെന്ന കാരണം പറഞ്ഞായിരുന്നു. ഇവിടെ ഏഴു കോഴ്‌സുകളാണ് നിലവിലുള്ളത്. ഇതില്‍ കന്നഡയും അറബിക്കും മറ്റെവിടെയുമില്ല. കാസര്‍കോട് ഗവ. കോളജില്‍ നിന്നും ബി.എ കന്നഡയും മലയാളവും കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ ബി.എഡ് കോഴ്‌സിന് ഈ സെന്ററിനെയാണ് ആശ്രയിക്കുന്നത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ ഉപയോഗ പ്രദമാകണമെങ്കില്‍ ഇനിയും കുറേ കോഴ്‌സുകള്‍ ഇവിടെ വരേണ്ടതുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ചുറ്റുമതിലോ, കവാടമോ കാന്റീനോ ഇവിടെയില്ല. ഹോസ്റ്റലില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോളജിലെ 24 വിദ്യാര്‍ത്ഥികളടക്കം 42 പേരാണ് താമസിക്കുന്നത്. പക്ഷെ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. മന്ത്രി ഇൗ വിഷയത്തില്‍ ഇടപെട്ട് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, Education, Kasaragod B Ed Centre in Bad condition; MLA's Petition to Education minister
< !- START disable copy paste -->