city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതിയില്‍ കാസര്‍കോട് മണ്ഡലത്തെ ഉള്‍പ്പെടുത്തി: എന്‍.എ

വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പദ്ധതിയില്‍ കാസര്‍കോട് മണ്ഡലത്തെ ഉള്‍പ്പെടുത്തി: എന്‍.എ
കാസര്‍കോട്: കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ കാസര്‍കോട് മണ്ഡലത്തെയും ഉള്‍പ്പെടുത്തിയതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.അറിയിച്ചു. കുട്ടിയുടെ സമഗ്ര വികാസം എന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ദിശാബോധത്തോടെയുള്ള പഠന പ്രവര്‍ത്തനങ്ങളോടൊപ്പം ഓരോ വിദ്യാലയത്തിലും അവിടുത്തെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി സൂക്ഷ്മതല ആസൂത്രണം നടത്തേണ്ടതുണ്ട്.

അതോടൊപ്പം ലഭ്യമായ മുഴുവന്‍ ഘടകങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തി എല്ലാ സ്‌കൂളുകളെയും മാതൃകാ വിദ്യാലയങ്ങളാക്കി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നതാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളെയും മാതൃകാ പരമായി മെച്ചപ്പെടുത്തുന്നതിന്റെ മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങളിലെ ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയില്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും സര്‍വ്വെ ഫോറങ്ങളുടെയും നിരീക്ഷണ പത്രികയുടെയും അടിസ്ഥാനത്തില്‍ പഠനം നടത്തി ഡാറ്റാബേസ് തയ്യാറാക്കും.

സമഗ്ര വിദ്യാഭ്യാസ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള കരട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാലയങ്ങളെക്കുറിച്ചുള്ള കേവല സ്ഥിതി വിവര കണക്കുകള്‍ക്കപ്പുറം മണ്ഡലത്തിലെ സവിശേഷ സാഹചര്യങ്ങളെക്കുറിച്ചും നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചുമുള്ളധാരണയാണ് കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക.

എം.എല്‍.എ.(ചെയര്‍മാന്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പല്‍ ചെയര്‍മാന്‍(വൈസ് ചെയര്‍മാന്‍മാര്‍), ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ (കണ്‍.), പ്രിന്‍സിപ്പാള്‍ ഡയറ്റ് (കോര്‍ഡിനേറ്റര്‍), ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.എ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ജോ. കണ്‍.) എന്നിവരടങ്ങുന്ന സംഘാടക സമിതിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നിയോജ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ആര്‍.ഡി.സി. (ഹയര്‍സെക്കണ്ടറി), അസി. ഡയറക്ടര്‍ (വി.എച്ച്.എസ്.ഇ.), ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടി. അറ്റ് സ്‌കൂള്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍ (വിദ്യാഭ്യാസ ജില്ലയുടെയും ബി.ആര്‍.സി.യുടെയും ചുമതലയുള്ളവര്‍), ജില്ലാ പ്രോഗ്രാം ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, അധ്യാപക പ്രതിനിധികള്‍, എച്ച്.എം. ഫോറം കണ്‍വീനര്‍മാര്‍, വികസന സമിതി കണ്‍വീനര്‍, പി.ടി.എ. പ്രതിനിധികള്‍, ഡോക്യുമെന്റേഷന്‍ ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ചെയര്‍മാനായി പഞ്ചായത്ത്തല കമ്മിറ്റികളും പ്രവര്‍ത്തിക്കും. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വെബ് സൈറ്റ് വികസിപ്പിച്ചെടുത്ത് പ്രവര്‍ത്തന മികവുകള്‍ പൊതു ചര്‍ച്ചക്കായി വെക്കുമെന്ന് എം.എല്‍.എ.അറിയിച്ചു.

Keywords: Education Department, Project, N.A.Nellikunnu MLA, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia