city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

HSS Seats | കാസർകോട്ട് ഹയർസെകൻഡറി മേഖലയിലുള്ളത് 18,505 സീറ്റുകൾ; 10-ാം ക്ലാസ് ജയിച്ച എല്ലാവർക്കും ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുമോ?

Kasaragod: 18,505 seats in Higher Secondary Zone

* ജില്ലയിൽ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ഥികളില്‍ 20473 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്

* സിബിഎസ്ഇ ഫലം വരാനിരിക്കുന്നു

കാസർകോട്‌: (KasargodVartha) ജില്ലയിൽ ഹയർസെകൻഡറി മേഖലയിൽ 18,505 സീറ്റാണുള്ളത്‌. ഗവ. ഹയർസെകൻഡറി സ്‌കൂളുകളിൽ 11,780 ഉം  എയ്‌ഡഡിൽ 4,625 സീറ്റും അൺ-എയ്ഡഡ് സ്‌കൂളിൽ 2,100 സീറ്റുമാണുള്ളത്‌. 

ജില്ലയിൽ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഇവരിൽ അതിർത്തിമേഖലയിലുള്ളവർ കർണാടകയിലേക്കും കണ്ണൂരടക്കമുള്ള ഇതര ജില്ലയിലേക്കും മറ്റും തുടർപഠനത്തിന്‌ പോകാറുണ്ട്‌. 

Kasaragod: 18,505 seats in Higher Secondary Zone

ഇതോടൊപ്പം ഡിഎഡ്‌, ഐടിഐ, ഫുഡ്‌ ക്രാഫ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട് എന്നിവടങ്ങളിലെല്ലാമായി രണ്ടായിരത്തോളം സീറ്റും ജില്ലയിലുണ്ട്‌. എല്ലാം കൂടിച്ചേരുമ്പോൾ ഹയർസെകൻഡറി മേഖലയിൽ ഉപരിപഠന യോഗ്യതയുള്ള എല്ലാവർക്കും സീറ്റ്‌ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും സിബിഎസ്ഇ അടക്കമുള്ള ബോർഡുകളിൽ പരീക്ഷയെഴുതിയ കുട്ടികളുടെ ഫലം വരാനിരിക്കുകയാണ്. ഇവരുടെ എണ്ണം കൂടി കൂട്ടുകയാണെങ്കിൽ ഈ സീറ്റുകൾ തികയില്ല. മതിയായ ബാചുകളില്ലാത്തതിനാൽ ഇഷ്ട വിഷയം തിരഞ്ഞെടുക്കാനുളള അവസരം നഷ്ടപ്പെടുന്നുവെന്ന പരാതിയുമുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും മറ്റ് കുട്ടികളെ പോലെ തന്നെ ഇഷ്ട വിഷയം ലഭിക്കാത്ത സാഹചര്യവും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർകാർ സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധന അധികസാമ്പത്തിക ബാധ്യത ഉണ്ടാകാത്തവിധം ഇക്കൊല്ലവും അനുവദിക്കുമെന്ന് സർകാർ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി മാർജിനൽ സീറ്റ് വർധന നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

പുതിയ ബാചുകൾ വർധിപ്പിക്കുന്നതിന് പകരം സീറ്റുകളുടെ എണ്ണം കൂട്ടി നൽകുന്ന രീതി ഗുണകരമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു ക്ലാസിൽ 60ൽ പരം വിദ്യാർഥികൾ തിങ്ങി നിറഞ്ഞ് പഠിക്കേണ്ട അവസ്ഥയായിരിക്കും ഇത്തവണയും കാസർകോട്ട് ഉണ്ടാവുകയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia