'കാരുണ്യം കളനാട്' സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം നടത്തി
Jun 2, 2015, 14:30 IST
കളനാട്: (www.kasargodvartha.com 02/06/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'കാരുണ്യം കളനാട്' കിറ്റ് വിതരണം നടത്തി. കെ.ഡി.എസ്.ഫിന്റെ പ്രതിനിധിയും കാരുണ്യം കളനാടിന്റെ ട്രഷററുമായ അഹമ്മദ് ഉപ്പ്, കളനാട് ന്യൂ എല്‍.പി സ്‌കൂള്‍ അധ്യാപിക ശ്രീലത ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട കിറ്റ് കൈമാറി.
ഹെഡ്മാസ്റ്റര്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ ജമീല ഷാഫി, മുന്‍ മെമ്പര്‍ അബ്ദുല്‍ ഖാദര്‍, കാരുണ്യം കളനാട് സെക്രട്ടറി കെ.എം.കെ ളാഹിര്‍, സഹീര്‍ ഉപ്പ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹെഡ്മാസ്റ്റര്‍ നാരായണന്‍, വാര്‍ഡ് മെമ്പര്‍ ജമീല ഷാഫി, മുന്‍ മെമ്പര്‍ അബ്ദുല്‍ ഖാദര്‍, കാരുണ്യം കളനാട് സെക്രട്ടറി കെ.എം.കെ ളാഹിര്‍, സഹീര്‍ ഉപ്പ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords : Kalanad, School, Students, Education, Kasaragod, Kerala, Karunyam Kalanadu.