സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സും ഖത്മുല്‍ ബുഖാരിയും 13ന്
Apr 26, 2015, 13:14 IST
ദേളി: (www.kasargodvartha.com 26/04/2015) ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്നുവരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പണ്ഡിത ദര്‍സും സഅദിയ്യ ശരീഅത്ത് കോളജ് ഖത്മുല്‍ ബുഖാരി സംഗമവും മെയ് 13ന് നടത്താന്‍ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സഅദിയ്യ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
രാവിലെ 10മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം വഹിക്കും. സമസ്ത വൈസ് പ്രസിഡണ്ടുമാരായ നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുര്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Jamia-Sa-adiya-Arabiya, Kanthapuram, Education, Kasaragod, Kerala, Class, Daras.