എം.സി.എ പരീക്ഷയില്‍ ആഇശത്ത് സമറൂദയ്ക്ക് രണ്ടാം റാങ്ക്
Oct 27, 2013, 18:00 IST
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല ജൂലൈയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.സി.എ.
ഡിഗ്രി പരീക്ഷയില്‍ കറന്തക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് രണ്ടാം റാങ്ക്. ഉമ ആശുപത്രിക്ക് സമീപത്തെ പുതിയ വളപ്പ് ദാറുല്‍ സഫയിലെ അബൂബക്കര്‍ - ത്വാഹിറ ദമ്പതികളുടെ മകള്‍ പി.എ ആഇശത്ത് സമറൂദയ്ക്കാണ് 3500 ല്‍ 2761 മാര്‍ക്കോടെ രണ്ടാം റാങ്ക് ലഭിച്ചത്.
കക്കാട് സ്വദേശിനിയും ഐ.ടി.ഇ.സി. കണ്ണൂരിലെ വിദ്യാര്‍ത്ഥിനിയുമായ വി.വി പ്രവീണയും രണ്ടാം റാങ്കിന് അവകാശിയാണ്. ഡോണ്‍ ബോസ്‌കോ കോളജ് അങ്ങാടിക്കടവിലെ എം. രമ്യയ്ക്കാണ് ഒന്നാം റാങ്ക്. ഐ.ടി.ഇ.സി. കണ്ണൂരിലെ റീമാ രാജിന് മൂന്നാം റാങ്കും ലഭിച്ചു.
വിദ്യാനഗര്‍ ചാല റോഡിലെ ഐ.ടി.ഇ.സിയിലെ വിദ്യാര്‍ത്ഥിനിയാണ് ആഇശത്ത് സമറൂദ. നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവ. കോളജ് എന്നിവിടങ്ങളിലാണ് നേരത്തെ പഠിച്ചത്.
പിതാവ് അബൂബക്കര്‍ കൊച്ചിയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ മാനേജറാണ്. അബുദാബിയില്‍ ഫിസിയോതെറാപ്പിസ്റ്റായ റഫീഖിന്റെ ഭാര്യ മുംതാസ്, ഗള്‍ഫിലുള്ള സഫാദുല്ല, നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ മുഹാരിസ് എന്നിവര്‍ സഹോദരങ്ങളാണ്.
കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനടുത്ത ഫോര്‍ച്ച്യൂണ്‍ ബിറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന കുമ്പളയിലെ അബ്ദുല്‍ നാസറുമായി സമറൂദയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുകയാണ് സമറൂദ. വിവാഹം ജനുവരിയില്‍ നടക്കും.
തുടര്‍ന്നും ഐ.ടി മേഖലയില്‍ ഉയര്‍ന്ന പരിശീലനവും ജോലിയുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്ന് സമറൂദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതിശ്രുത വരന്റെയും പൂര്‍ണമായ സഹകരണവും പിന്തുണയുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സമറൂദ വ്യക്തമാക്കി.

Also Read:
രാഹുല്‍ ഗാന്ധിക്ക് ഐ.എസ്.ഐ കഥ നല്‍കിയത് പോലീസ് ഉദ്യോഗസ്ഥന്‍: നരേന്ദ്ര മോഡി
Keywords : Kasaragod, Kannur University, Rank, Kerala, Education, Ayshath Samrooda, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Kerala culture, current top stories, Photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: