city-gold-ad-for-blogger

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം: വര്‍ണ്ണാഭമായി വിളംബര ഘോഷയാത്ര

പടന്നക്കാട്: (www.kasargodvartha.com 06.02.2019) ഫെബ്രുവരി ആറ് മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് നടന്ന വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി.

നെഹ്‌റു കോളേജ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. നീലേശ്വരം നഗരത്തെ പുളകം കൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, മുത്തുക്കുട, കേരളീയ വേഷങ്ങള്‍ എന്നിവയുടെ അകമ്പടിയുമുണ്ടായിരുന്നു.

നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വി പി അമ്പിളി, യൂണിയന്‍ ജനറല്‍ സെക്രട്ടറി ദൃശ്യ ഇ കെ, ജോ. സെക്രട്ടറി മഞ്ജുഷ, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍, എം നാരായണന്‍, അബ്ദുര്‍ റസാഖ് തായിലക്കണ്ടി, സി കെ നായര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കുഞ്ഞിക്കണ്ണന്‍, ഡോ. രാധാകൃഷ്ണന്‍, വി. കുട്ട്യന്‍, ഡോ. കെ.എസ്. സുരേഷ് കുമാര്‍, ഡോ. എ. അശോകന്‍, ശ്രീജിത്ത് രവീന്ദ്രന്‍, എം.വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം: വര്‍ണ്ണാഭമായി വിളംബര ഘോഷയാത്ര

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kannur University Kalolsavam started, Padannakad, Kasaragod, News, Kannur University, kalolsavam, Nehru-college, Education, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia