city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്‌സ്ആപ്പ് റേഡിയോയുടെ പ്രവര്‍ത്തനവുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: (www.kasargodvartha.com 19.02.2017) കലോത്സത്തില്‍ ശബ്ദസാന്നിധ്യമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാട്‌സ് ആപ്പ് റേഡിയോ. 2016 ജനുവരി 26നാണ് വാട്‌സ് ആപ്പ് റേഡിയോ ആരംഭിച്ചത്. ആഴ്ചയില്‍ ഓരോ ദിവസവും വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിക്കുന്നത്. പുസ്തകവായന സംബന്ധിച്ചുള്ള അക്ഷരവിചാരം, സിനിമ ചര്‍ച്ചകള്‍ ആസ്പദമാക്കിയുള്ള സിനിമ പീടിക, പൊതുവിജ്ഞാനം ചര്‍ച്ച ചെയ്യുന്ന അറിവിടം, കൗതുകകരമായ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച തലാഷ്, ഒരാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുള്ള വാര്‍ത്താവതരണം എന്നിവ ഈ റേഡിയോയുടെ പ്രത്യേകതയാണ്.

ജേണലിസം വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പെടെ അയ്യായിരത്തോളം ശ്രോതാക്കളുണ്ട്. കലോത്സവത്തിന്റെ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ദിവസവും മൂന്നുനേരം പ്രക്ഷേപണം ചെയ്യുന്നുണ്ട്. കൂടാതെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകപരിപാടിയും അവതരിപ്പിച്ചിരുന്നു. രണ്ടാം വര്‍ഷ എംസിജെ വിദ്യാര്‍ത്ഥി കെ. ബഷീറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കലോത്സവത്തിന്റെ പ്രത്യേക പത്രമായ മിനുക്ക് ഇവര്‍ പുറത്തിറക്കും.


വാട്‌സ്ആപ്പ് റേഡിയോയുടെ പ്രവര്‍ത്തനവുമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേണലിസം ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍


Keywords: Kasargod, Kerala, news, Social Media, Kannur University, journalists, Students, Festival, Kalothsavam, Teachers, Education, Whatsapp Radio, Journalism Department, Kannur University Journalism Department Students with Whatsapp Radio Activity

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia