കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.സി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റൈഹാനയ്ക്ക് മോഹം സിവില്‍ സര്‍വീസിന് ചേരാന്‍
Jun 13, 2018, 14:25 IST
ഉദുമ: (www.kasargodvartha.com 13.06.2018) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.സി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റൈഹാനയ്ക്ക് മോഹം സിവില്‍ സര്‍വീസിന് ചേരാന്‍. പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥിനിയും കാപ്പില്‍ എ.എം. ഹൗസിലെ എ.എം അബ്ബാസ്- റഷീദ ദമ്പതികളുടെ മകളുമായ ഫാത്വിമത്ത് റൈഹാനയാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.സി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏറെ മികവ് പുലര്‍ത്തുന്ന റൈഹാനയിലൂടെ ആദ്യമായാണ് ഗ്രീന്‍ വുഡ്‌സ് കോളജിന് റാങ്ക് ലഭിക്കുന്നത്. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷമാണ് റൈഹാന ഗ്രീന്‍വുഡ്‌സില്‍ ചേര്‍ന്നത്. ഗ്രീന്‍വുഡ്‌സ് കോളജ് ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഹാജി, എം.ഡി അബ്ദുല്‍ അസീസ് ഹാജി അക്കര, പ്രിന്‍സിപ്പല്‍, സ്റ്റാഫ് എന്നിവര്‍ റൈഹാനയെ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Education, Uduma, Rank, Kannur University BCA Examination; First Rank for Raihana
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Education, Uduma, Rank, Kannur University BCA Examination; First Rank for Raihana
< !- START disable copy paste -->