കന്നഡ ക്ലാസുകളിലേക്ക് കന്നഡ മാധ്യമ അധ്യാപകരെ നിയമിക്കണം; കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണ സമിതി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി
Nov 4, 2019, 15:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.11.2019) കന്നഡ ക്ലാസിലേക്ക് കന്നഡ മാധ്യമ അധ്യാപകരെ തന്നെ നിയമിക്കണമെന്നും കന്നഡ മാധ്യമ പ്ലസ് വണ്‍ തുല്യതാ പരീക്ഷയും കന്നഡ ഭാഷയില്‍ തന്നെ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ അടങ്ങുന്ന നിവേദക സംഘം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാന കലോത്സവത്തിന്റെ സ്വാഗത സമിതി യോഗത്തിനായി കാഞ്ഞങ്ങാട് എത്തിചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്തി രവീന്ദ്രനാഥിന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ജില്ലയുടെ കന്നഡ ഭാഷാ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കന്നഡ ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്ന പിഎസ്‌സിയുടെ നടപടിയെ തടയുന്നതിനും, കന്നഡ മീഡിയം ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയെ കന്നഡ ഭാഷയില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി, ഷാനവാസ് പാദൂര്‍, മെമ്പര്‍മാരായ അഡ്വ കെ ശ്രീകാന്ത്, ഇ പത്മാവതി, പി സി സുബൈദ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. തുല്യതാ പരീക്ഷ കന്നഡ ഭാഷയില്‍ തന്നെ നടത്തുവാന്‍ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വാഗ്ദാനം നല്‍കി. കന്നഡ ഭാഷയില്‍ പരിജ്ഞാനം ഇല്ലാത്ത അധ്യാപകരെ നിയമനം നടത്തിയ നടപടിയെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണെന്നും ഉറപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywors: news, kasaragod, Kerala, Top-Headlines, Kanhangad, Minister, Education, Teacher, school, Kannada teachers should be appointed to Kannada classes