city-gold-ad-for-blogger

ആറ് വർഷത്തെ പ്രയത്നം, 1626 പേജുകൾ; ബി ടി ജയറാം രചിച്ച കന്നഡ-മലയാളം നിഘണ്ടു പ്രകാശനം ചെയ്തു

Kannada-Malayalam Dictionary by B.T. Jayaram Published by Kerala Bhasha Institute
Photo Credit: PRD Kasaragod

● കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.
● നാടൻ ശൈലിയിലുള്ള മൊഴിമാറ്റം പ്രത്യേകത.
● മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ ആദ്യപ്രതി ഏറ്റുവാങ്ങി.
● നിഘണ്ടു ഓൺലൈനായും പുസ്തകശാലകളിൽ നിന്നും ലഭ്യമാണ്.

കാസർകോട്: (KasargodVartha) ബി.ടി. ജയറാം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ബൃഹത് കന്നഡ- മലയാളം നിഘണ്ടു പ്രകാശനം ചെയ്തു. കാസർകോട് പുലിക്കുന്നിലെ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കർണാടക തുളു അക്കാദമി പ്രസിഡൻ്റ് താരാനാഥ് ഗട്ടി കാപ്പിക്കാടാണ് ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ചത്. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ പുസ്തകത്തിൻ്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. ആമുഖ പ്രസംഗം നടത്തി. എഴുത്തുകാരിയും വിവർത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രൻ പുസ്തകത്തെ പരിചയപ്പെടുത്തി. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, വിവർത്തനത്തിനുള്ള കേരള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ.വി. കുമാരൻ, ഗ്രന്ഥകാരൻ കൂടിയായ മുൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി.ടി. ജയറാം എന്നിവർ സംസാരിച്ചു.

ആറ് വർഷത്തെ പ്രയത്നത്തിലൂടെയാണ് ഈ നിഘണ്ടു തയ്യാറാക്കിയത്. കന്നഡയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കന്നഡ പദങ്ങളുടെ ഉച്ചാരണം മലയാളം ലിപിയിലും നൽകിയിട്ടുണ്ട്. ഓരോ പദത്തിൻ്റെയും നാനാർത്ഥങ്ങൾ മലയാളികൾക്ക് എളുപ്പത്തിൽ മനസ്സിലാകും വിധത്തിലും പ്രത്യേകിച്ച് കാസർകോടുകാർക്ക് വേണ്ടി നാടൻ ശൈലിയിലും മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 1800 രൂപ വിലയുള്ള ഈ നിഘണ്ടു ഗ്രന്ഥകാരനിൽ നിന്ന് നേരിട്ടും ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ നിന്നും ഓൺലൈനായും വാങ്ങാം.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ. സരിതകുമാരി സ്വാഗതവും പി.ആർ.ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.
 

ഈ നിഘണ്ടുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: A comprehensive Kannada-Malayalam dictionary has been released.

#Kannada #Malayalam #Dictionary #KeralaBhashaInstitute #Kasargod #Language

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia