കന്നഡ മാധ്യമം സ്‌കൂളിലെ അധ്യാപകര്‍ കന്നഡ പഠിച്ചിരിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്; കന്നഡ അറിയാതെ കന്നഡ പഠിപ്പിക്കാനെത്തിയ അധ്യാപകര്‍ക്ക് ഭാഷ പഠിക്കാന്‍ മൈസൂരില്‍ മൂന്ന് മാസത്തെ പ്രത്യേക പരിശീലനം
Nov 3, 2019, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2019) ജില്ലയില്‍ കന്നഡ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളുകളില്‍ നിയമിക്കുന്ന അധ്യാപകര്‍ പത്താം തരം വരെ കന്നഡ പഠിച്ചിരിക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 2016 സെപ്തംബര്‍ 30ന് ഇറങ്ങിയ ഉത്തരവ് പ്രകാരം എസ്എസ്എല്‍സി/ പ്ലസ്ടു/ പ്രിഡിഗ്രി വരെ കന്നഡ പഠിച്ചവരെ മാത്രമേ ഹൈസ്‌കൂളില്‍ കന്നഡ അധ്യാപകരായി നിയമിക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തമിഴ് സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. ഈ വിഭാഗങ്ങളില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടാം ഭാഷയായി കന്നഡ പഠിച്ചിട്ടില്ലെങ്കില്‍ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളില്‍ പഠിച്ചാലും മതി. ഈ യോഗ്യതകളില്ലെങ്കില്‍ തതുല്യമായ യോഗ്യതയുള്ളവരെയും പരിഗണിക്കും.
2013 ഒക്ടോബര്‍ മൂന്നിനുള്ള പിഎസ്സി വിജ്ഞാപനമനുസരിച്ചാണ് നിലവിലുള്ള ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം വിഭാഗത്തില്‍ കന്നഡ മാധ്യമം ഹൈസ്‌കൂള്‍ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. 2018 മെയ് 31ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുന്നത്. കന്നഡ അറിയുന്നവരെ നിയമിക്കണമെന്നും ഇത് ഇന്റര്‍വ്യൂവില്‍ പരിശോധിക്കണമെന്നുമുള്ള പഴയ ഉത്തരവനുസരിച്ചാണ് നിയമനം. ഇത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്കാണ് കന്നഡ അറിയില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവരെ കന്നഡ പഠിക്കാന്‍ മൈസൂരില്‍ മൂന്ന് മാസത്തെ പ്രത്യേക പരിശീലനത്തിന് അയക്കുന്നുണ്ട്. ഈ കാലയളവില്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ കന്നഡ അറിയുന്ന താല്‍കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റില്‍ ചട്ടമനുസരിച്ച് ഇത്തരത്തില്‍ നിയമനം നടത്താന്‍ മാത്രമേ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു.
കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ട് വിഷയം അവതരിപ്പിച്ചത്. 40,000 ത്തില്‍ കൂടുതല്‍ കന്നഡ വിദ്യാര്‍ഥികളും 180 കന്നഡ മാധ്യമ സ്‌കൂളുകളും ജില്ലയിലുണ്ടന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി. എന്നാല്‍ അടുത്തകാലത്ത് കന്നഡ മാധ്യമ സ്‌കൂളുകളില്‍ പിഎസ്സി നിയമിച്ച 20 അധ്യാപകര്‍ക്ക് കന്നഡയില്‍ അടിസ്ഥാന യോഗ്യതയില്ല. ഇവര്‍ക്ക് മൂന്ന് മാസത്തെ കന്നഡ പരിശീലനം നല്‍കിയാലും കന്നഡ വിദ്യര്‍ഥികളോട് നീതി പുലര്‍ത്താനാകില്ല. ഇവരെ തത്തുല്യമായ മലയാള മാധ്യമ സ്‌കൂളില്‍ നിയമിച്ച് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംഘത്തില്‍ അക്കാദമി അംഗങ്ങളായ സചിത റൈ, ഭാരതി ബാബു എന്നിവരുമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Teachers, Minister, Education, District, school, Kannad medium teachers must be known Kannada language, Says Minister < !- START disable copy paste -->