city-gold-ad-for-blogger

നോവലെഴുത്ത് സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്: അംബികാസുതന്‍ മാങ്ങാട്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 14/10/2015) സമൂഹത്തിലെ പ്രശ്‌നങ്ങളോട് കഥയും കവിതയും പ്രതികരിക്കുന്നതിനു മുമ്പ് നോവല്‍ അത് ചെയ്തിട്ടുണ്ടെന്നും അത്തരം പ്രതികരണങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണെന്നും പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ വെച്ച് കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 'നവം 2015' എന്ന പേരില്‍ സംഘടിപ്പിച്ച നോവല്‍ വായനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൈമറി, ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ നിന്ന് മലയാളം - കന്നഡ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ വായിച്ച നോവലുകളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളുടെ അവതരണവും അതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളും പരിപാടിക്ക് കൊഴുപ്പേകി.

ചര്‍ച്ചകള്‍ക്ക് പദ്മനാഭന്‍ ബ്ലാത്തൂര്‍, സന്തോഷ് പനയാല്‍, ശ്രീധര ഏത്തട്ക്ക എന്നിവര്‍ നേതൃത്വം നല്‍കി. ചര്‍ച്ചകള്‍ക്കൊടുവില്‍ കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകള്‍, കഥാപാത്ര നിരൂപണം, ചിത്രാവിഷ്‌ക്കാരം എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ പതിപ്പു പ്രകാശനവും, മികച്ച കുറിപ്പുകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും അംബികാസുതന്‍ മാങ്ങാട് നിര്‍വഹിച്ചു.

കാസറകോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രനാഥ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് യശോദ കെ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാസബ് ജില്ലാ ഭാരവാഹികളായ സന്തോഷ് സക്കറിയ, പ്രകാശന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ സരോജിനി കെ നന്ദി പറഞ്ഞു.

നോവലെഴുത്ത് സാമൂഹ്യപ്രവര്‍ത്തനം കൂടിയാണ്: അംബികാസുതന്‍ മാങ്ങാട്

Keywords : Mogral Puthur, Kasaragod, Kerala, School, Education, Ambikasuthan Mangad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia