city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K-Studies | കാസർകോടിന്റെ വികസനം പഠിക്കാൻ കെ-സ്റ്റഡീസ് വരുന്നു; വിദഗ്ധർ ഭാഗമാവും; എംഎൽഎമാർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു

കാസർകോട്: (www.kasargodvartha.com) ജില്ലയുടെ വികസനത്തിനും ജനക്ഷേമകരമായ പുരോഗതിക്കും പൊതു നയത്തിൽ ഊന്നിക്കൊണ്ടുള്ള ശാസ്ത്രീയ പഠനം നടത്തുന്നതിനും അത് ബന്ധപ്പെട്ടവരിൽ സമർപിക്കുന്നതിനും വേണ്ടി കാസർകോട് റിസർച് ആൻഡ് ഡെവലപ്മെൻ്റ് സ്റ്റഡീസ് (K-Studies) എന്ന പേരിൽ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. സിറ്റി ടവറിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന് എന്നിവർ ലോഗോ പ്രകാശനം ചെയ്തു.

K-Studies | കാസർകോടിന്റെ വികസനം പഠിക്കാൻ കെ-സ്റ്റഡീസ് വരുന്നു; വിദഗ്ധർ ഭാഗമാവും; എംഎൽഎമാർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു

നഗരസഭാംഗം പി രമേശ്‌, ഐഎംഎ ജില്ലാ പ്രസിഡന്റ്‌ ഡോ. ബി നാരായണ നായക്, റിട. കോളജ് ഡെപ്യൂടി ഡയറക്ടർ പ്രൊഫ. വി ഗോപിനാഥൻ, വ്യവസായ പ്രമുഖൻ എം പി ശാഫി ഹാജി, പ്രസ് ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാശിം, ചന്ദ്രിക ബ്യുറോ ചീഫ് അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ വാർത്ത എഡിറ്റർ അബ്ദുൽ മുജീബ്, ചന്ദ്രഗിരി ലയൺസ് സെക്രടറി ശരീഫ് കാപ്പിൽ, സലീം ചൗക്കി, നസീർ പട്ടുവം, ജോൺ വിജയകുമാർ, ശുഐബ് വൈസ്രോയ്, ഹംസ പടിഞ്ഞാർ, റിയാസ് പടിഞ്ഞാർ, മൻസൂർ കമ്പാർ എന്നിവർ സംബന്ധിച്ചു.

പബ്ലിക് പോളിസി വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കെ സ്റ്റഡീസ് ഉപദേശക സമിതിയിൽ ഉണ്ടാകും. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യ സേവനം, സാമ്പത്തികം, പരിസ്ഥിതി, കൃഷി, മാനജ്മെൻ്റ്, ടൂറിസം, മീഡിയ, സംരംഭകത്വം, കായികം, ഡാറ്റാ അനലിറ്റിക്സ്, വിവര സാങ്കേതികം എന്നീ മേഖലകളിലെ വിദഗ്ധരെ ഫെലോകളായി നിയമിക്കും. കോളജ് വിദ്യാർഥികൾക്ക് ഇൻ്റേൺഷിപിനുള്ള അവസരവും ഉണ്ടാകുമെന്ന് കെ സ്റ്റഡീസ് ഡയറക്ടർ നാസർ ചെർക്കളം അറിയിച്ചു. ഡിസൈനർ നാഫിദ് പരവനടുക്കമാണ് ലോഗോ രൂപകൽപന ചെയ്തത്.

Keywords: Kasaragod, Kerala, News, Top-Headlines, Education, MLA, Nasar Cherkalam, Logo, K-Studies starts to study the development of Kasaragod. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia