city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പോലും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ വലയുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (www.kasargodvartha.com 24.09.2021) അര്‍ഹരായ എല്ലാ വിദ്യാർഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പുവരുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പോലും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ വലയുകയാണ്. നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

 
മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ പോലും പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ വലയുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്



സംസ്ഥാനത്ത് കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയതയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വികലമായ വിദ്യാഭ്യാസനയത്തിന്റെയും കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും അനന്തര ഫലമാണിതെന്നും അനിതരസാധാരണമായ ഈ അനിശ്ചിതാവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം പിണറായി സര്‍കാറിനാണെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

സമർഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുകയാണെന്നും വിഷയം ഗൗരവത്തിലെടുത്ത് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Kerala, Kasaragod, News, School, Admission, Students, Parents, Education,  K Shrikanth says that even students who get A plus in entire subject are not getting admission to Plus One
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia