കാസര്‍കോട്ടെ ജ്യോതി പ്രസാദ് കേരളത്തിന്റെ 'ഉസൈന്‍ബോള്‍ട്ട്'
Dec 10, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 10.12.2014) തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹുമാനിറ്റീസ് വിദ്യാര്‍ത്ഥി ടി.കെ. ജ്യോതിപ്രസാദ് കാസര്‍കോടിന്റെ അഭിമാനമായി.
ഗ്ലാമര്‍ ഇനമായ, സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് ജ്യോതിപ്രസാദ് മിന്നല്‍ വേഗതയില്‍ ഓടി സുവര്‍ണ നേട്ടം കൊയ്തത്. മീറ്റിന്റെ വേഗതാരമെന്ന വിശേഷണത്തിനു അര്‍ഹനായ ജ്യോതി, 11.02 സെക്കന്‍ഡിലാണ് സ്വര്‍ണം കൈയെത്തിപ്പിടിച്ചത്. ജില്ലാ കായിക മേളയില്‍ 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വേഗമേറിയ താരമായതിനെ തുടര്‍ന്നാണ് ജ്യോതി സംസ്ഥാന കായികമേളയ്‌ക്കെത്തിയത്.
കാസര്‍കോട് സെന്‍ട്രലൈസ്ഡ് ഹോസ്റ്റല്‍ താരമായ ജ്യോതി, ഹൈദരാബാദില്‍ നടന്ന ദക്ഷിണ മേഖലാ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ ഓട്ടത്തിലും, റിലേയിലും രണ്ടാം സ്ഥാനത്തോടെ വെള്ളി നേടിയിരുന്നു.
മടിക്കൈ പഞ്ചായത്തിലെ ആലമ്പാടിയിലെ സി.പി.രാജന്റെയും പ്രഭാവതിയുടെയും മകനാണ് ജ്യോതി പ്രസാദ്. അശ്വതി, സ്വാതിപ്രസാദ് എന്നിവര്‍ സഹോദരങ്ങളാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Sports, School, Student, Education, Jyothi Prasad.
Advertisement: