സ്പാര്‍ക് നാഷണല്‍ സയന്‍സ് ഫെയറില്‍ കാസര്‍കോടിന് അഭിമാനമായി ബീബി ജുഹീന മലിഹ
May 30, 2017, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 30.05.2017) ഹൈദരാബാദില്‍ നടന്ന സ്പാര്‍ക് നാഷണല്‍ സയന്‍സ് ഫെയറില്‍ കേരള ടീമിനെ പ്രതിനിധീകരിച്ചു ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ബേക്കല്‍ സ്വദേശിയും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലെ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ബീബി ജുഹീന മലിഹയുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ജില്ലയ്ക്ക് അഭിമാനമായി.
വിജയികള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഡി കെ അസ്വാള്‍ (ഡയറക്ടര്‍ സി എസ് ആര്‍ ഐ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി), പ്രൊഫ. അപ്പറാവു (വൈസ് ചാന്‍സലര്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി) എന്നിവരില്‍ നിന്നും സമ്മാനം എറ്റുവാങ്ങി. ജുഹീനയെ തേടി മറ്റൊരു ഭാഗ്യം കൂടിയെത്തി. വരുന്ന ഒക്ടോബറില്‍ ജൂഹീനയുടെ പ്രൊജക്റ്റ് അന്താരാഷ്ട്ര തലത്തില്‍ ജര്‍മനിയിലെയും മറ്റു രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അസുലഭ സൗഭാഗ്യം കൈവന്നിരിക്കുകയാണ്.
ബേക്കല്‍ സ്വദേശിയും അധ്യാപകരുമായ തുഫൈല്‍ റഹ് മാന്‍ - ഖദീജത്ത് നിഷ ദമ്പതികളുടെ ഏകമകളാണ് ജുഹീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Winners, Championship, Education, Student, Bekal, Spark National science fair, Beebi Juheena Maleeha.