city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Opportunity | കാസർകോട്ട് സർക്കാർ ഓഫീസുകളിൽ ഒട്ടേറെ തൊഴിൽ അവസരങ്ങൾ; നഴ്‌സ്, അകൗണ്ടന്റ് മുതൽ ആംബുലന്‍സ് ഡ്രൈവര്‍ വരെ; അപേക്ഷ ക്ഷണിച്ചു

Job Openings in Kasaragod: Nurses, Accountants
Representational Image Generated by Meta AI

● താത്കാലികമായാണ് നിയമനം 
● ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഒഴിവുകൾ.
● യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷിക്കാം.

കാസർകോട്: (KasargodVartha) ജില്ലയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലായി നിരവധി തൊഴിൽ അവസരങ്ങൾ. ആയുർവേദ, പഞ്ചായത്ത്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, നേഴ്സ്, യോഗ ടീച്ചർ, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ക്ഷേത്രം ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍കോട് ജില്ലയിലെ ആദൂര്‍ ഗ്രാമത്തിലെ മുണ്ടോര്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ രണ്ട് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട്ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ പതിനേഴിന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം.  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്ബ് സൈറ്റില്‍ നിന്നും, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും.

ഡാറ്റ എന്‍ട്രി  ഓപ്പറേറ്റര്‍ കം അകൗണ്ടന്റ് ഒഴിവ്

കാസറകോട് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാരിദ്ര്യ ലഘൂകരണ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി  ഓപ്പറേറ്റര്‍ കം അകൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നു. ബി.കോം, പി ജി ഡി സി എ/ തത്തുല്യ യോഗ്യതയുള്ള (ഗവണ്‍മെന്റ്  അംഗീകൃതം) (മലയാളം ടൈപ്പിംഗ് അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, ജോലി പരിചയവും തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ്  സഹിതം  അപേക്ഷ നല്‍കണം. 

അപേക്ഷ ഡിസംബര്‍ പത്തിന്  വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇീബ്ലിമെന്റേഷന്‍  യൂണിറ്റ്, (പി.ഐ..യു,)പി.എം.ജി.എസ്.വൈ, കാസര്‍കോട്്, വിദ്യാനഗര്‍ (പി.ഒ) ,671123 എന്ന വിലാസത്തില്‍ ലഭിക്കണം.

നേഴ്സ് ഒഴിവ്

കാസർകോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത. ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. 

പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍- 0467-2206886, 9447783560.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

അഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത പിജിഡിസിഎ/ഡിസിഎ,ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്. കൂടിക്കാഴ്ച ഡിസംബര്‍11 ന് രാവിലെ 11ന്. ഫോണ്‍-  04994 271266.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

എച്ച്.എം.സി മുഖേനെ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് ഡിസംബര്‍ നാലിന് രാവിലെ 11.30ന് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ച നടത്തുന്നു.  ഹെവി വെഹിക്കിള്‍ ലൈസന്‍സുള്ള പത്താം ക്ലാസ്സ് യോഗ്യതയും എക്സ്പീരിയന്‍സുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്സ്. ഫോണ്‍- 0467 2230301.

എന്‍.എ.എം.പി/എസ്.എ.എം.പി ഓപ്പറേറ്റര്‍ ഒഴിവ്

കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസിലേക്ക് എന്‍.എ.എം.പി/എസ്.എ.എം.പി ഓപ്പറേറ്റര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക്കുകളില്‍ നിന്നും മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമ ,35 വയസ്സ് വരെ. കൂടിക്കാഴ്ച ഡിസംബര്‍ 11 ന് രാവിലെ 11 ന്.  ഫോണ്‍- 0467 2201180.

ബയോസ്റ്റാറ്റിഷ്യന്‍ നിയമനം

കണ്ണൂര്‍ സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ബയോസ്റ്റാറ്റിഷ്യന്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 18 ന് രാവിലെ പതിനൊന്നിന് പരിയാരത്തുള്ള കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്‍ര്‍വ്യൂ നടത്തും. യോഗ്യത ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം. 

പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍- 0497 2800167.

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 2025 ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ യ്രെിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. യോഗ്യത  പ്ലസ് ടു അഥവാ തത്തുല്യം. https://app(dot)srccc(dot)in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിക്കു വേണ്ടിയുള്ള ഫോം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 8129119129,  9495654737.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 2025 ജനുവരി സെഷനിലെ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ് അഥവാ തത്തുല്യം. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക.  അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. 

https://app(dot)srccc(dot)in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍-  ഗീതാജ്ഞലി യോഗ നേച്ചര്‍ ലൈഫ് , ചെറുവത്തൂര്‍- 9847943314, ചേതന യോഗ സെന്റര്‍, തൃക്കരിപ്പൂര്‍- 8129119129, 9495654737, സ്വരാജ് സെന്റര്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്മെന്റ കപില ഗോശാല. 9447652564, 9496239096.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia