city-gold-ad-for-blogger

മുന്നാട് എം ബി എ കോളജില്‍ തൊഴില്‍ മേള ശനിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 21/09/2016) മുന്നാട് പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ശനിയാഴ്ച തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന മേളയില്‍ വിദേശ കമ്പനികള്‍ ഉള്‍പെടെയുള്ളവയില്‍ നിയമനം ലഭിക്കും. 200 ല്‍ പരം പദവികളില്‍ 300 ലധികം ഒഴിവുകളിലേക്കാണ് നിയമനം.

ഇന്‍ഫോസിസ്, യുറേക്ക ഫോബ്‌സ്, ബ്ലിസ് ഇന്നവേഷന്‍, എസ് എസ് ജി സോഫ്റ്റ് വെയര്‍, മാര്‍സ് ഇന്റലക്ട്വല്‍, ഹിന്ദുജ ഗ്ലോബല്‍, ഡി എച്ച് എഫ് എല്‍ സ്റ്റാറ്റസ് ക്ലസ്റ്റര്‍, ഐ ഡി ബി ഐ, സ്വാഗതം റിസോഴ്‌സ്, സീമ്പൂമ്പ, താക്കൂര്‍ പബ്ലിക്കേഷന്‍സ്, എച്ച് ആര്‍ ഐ ടി, ഐ സി ഐ സി ഐ ബാങ്ക്, പെസ്റ്റ് കണ്‍ട്രോള്‍ ഇന്ത്യ, മീസി എഞ്ചിനീയറിംഗ്, പ്രെം മൂവര്‍, കൊട്ടക് മഹീന്ദ്രാ, ഹരാ നിസാന്‍ തുടങ്ങി 25ലധികം കമ്പനികള്‍ പങ്കെടുക്കും.

എം ബി എ വിദ്യാര്‍ഥികള്‍ക്ക് പുറമെ മറ്റു ബിരുദ, ബിരുദാനന്തര കോഴ്‌സ് കഴിഞ്ഞവര്‍ക്കും എന്‍ജിനീയറിങ്, ഡിപ്ലോമ, ഐ ടി ഐ യോഗ്യത നേടിയവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ചുരുങ്ങിയത് എട്ട് കോപ്പി ബയോഡാറ്റ കൈവശം കരുതണം. കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പൊയിനാച്ചി വഴിയും, കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ദേളി, പൊയിനാച്ചി വഴിയും കോളജ് ബസ് സൗകര്യം ഏര്‍പെടുത്തും. എല്ലാ വിഭാഗം ബിരുദ ധാരികള്‍ക്കുമായി ജില്ലയില്‍ ആദ്യമായാണ് ഇത്രയുമധികം കമ്പനികളെ ഉള്‍പെടുത്തി തൊഴില്‍ മേള സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് റജിസ്റ്റാര്‍ കെ ആര്‍ അജിത് കുമാര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍ പി വി ശ്രീകാന്ത്, അസി. പ്രെഫ എം രാജേഷ് കുമാര്‍, വിദ്യാര്‍ത്ഥികളായ കെ സജിത, എസ് ഗ്രീഷ്മ, കെ നിതീഷ് കുമാര്‍, വി രമേഷ് എന്നിവര്‍ സംബന്ധിച്ചു.

മുന്നാട് എം ബി എ കോളജില്‍ തൊഴില്‍ മേള ശനിയാഴ്ച

Keywords : Munnad, College, Education, Students, Press meet, Munnad Peoples College.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia