കീമിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട്ടുകാരൻ ജിതിൻ പി കുമാർ
Oct 7, 2021, 23:35 IST
കാസർകോട്: (www.kasargodvartha.com 07.10.2021) വ്യാഴാഴ്ച പ്രഖ്യാപിച്ച എൻജിനിയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷഫലത്തിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി ജിതിൻ പി കുമാർ. കാഞ്ഞങ്ങാട് സൗത്തിലെ അഡ്വ. പ്രദീപ്കുമാർ കെ പിയുടെയും അധ്യാപികയായ ശ്രീജയുടെയും മകനാണ്. 813-ാം റാങ്ക് നേടിയാണ് ഉന്നത വിജയം നേടിയത്.
ദുർഗാ ഹയർ സെകൻഡറി സ്കൂളിലായിരുന്നു എസ് എസ് എൽ സി വരെ പഠിച്ചത്. എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഹൊസ്ദുർഗ്ഗ് ജി എച് എസ് എസിലായിരുന്നു പ്ലസ് ടു പഠനം. പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും ലഭിച്ചിരുന്നു.
മികച്ച എൻ സി സി കേഡറ്റ് കൂടിയായിരുന്നു. എൻ സി സി യുടെ നാഷണൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. എൻ എസ് എസ് വോളന്റിയറായും പ്രവർത്തിച്ചു.
അനുജൻ മിഥുൽ പി കുമാർ, ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
മികച്ച എൻ സി സി കേഡറ്റ് കൂടിയായിരുന്നു. എൻ സി സി യുടെ നാഷണൽ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. എൻ എസ് എസ് വോളന്റിയറായും പ്രവർത്തിച്ചു.
അനുജൻ മിഥുൽ പി കുമാർ, ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
Keywords: Kerala, News, Kasaragod, Top-Headlines, Student, Education, Examination, Winner, Kanhangad, Jithin P Kumar from Kanhangad has achieved high success in KEAM.
< !- START disable copy paste -->