എന്‍ഡോസള്‍ഫാനെ തോല്‍പ്പിച്ചു ഡോക്ടറാവാന്‍ ശ്രുതിക്ക് സഹായവുമായി ജെ.ഡി.യുവും
Jul 8, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2015) എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അതിജീവിച്ചു ദാരിദ്ര്യത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും ഡോക്ടറാവാന്‍ തയ്യാറെടുക്കുന്ന മുള്ളേരിയ കുണ്ടാറിലെ ശ്രുതിക്ക് ജനതാദള്‍ യുണൈറ്റഡ് കാസര്‍കോട് ജില്ലാ കമ്മിറ്റി 25,000 രൂപയുടെ സഹായം കൈമാറി. കുണ്ടാറിലുള്ള ശ്രുതിയുടെ വീട്ടിലെത്തിയാണ് ജെ.ഡി.യു നേതാക്കള്‍ സഹായധനം കൈമാറിയത്.
ജെ.ഡി.യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് പി. കോരന്‍ മാസ്റ്റര്‍ 25,000 രൂപ ശ്രുതിയെ ഏല്‍പിച്ചു. ജെ.ഡി.യു ജില്ലാ പ്രസിഡണ്ട് എ.വി രാമകൃഷ്ണന്‍, സിദ്ദീഖ് അലി മൊഗ്രാല്‍, എം.എച്ച് ജനാര്‍ദന, കരുണാകര. കെ എന്നിവര്‍ സംബന്ധിച്ചു.

Keywords : Endosulfan, Student, Education, Committee, Kasaragod, Kerala, Mulleria, Sruthi.