Campaign | യുവതലമുറയെ പ്രചോദിപ്പിക്കാൻ ജെസിഐ വിദ്യാനഗർ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു
ജെസിഐ വിദ്യാനഗർ യുവതലമുറയെ പ്രചോദിപ്പിക്കുന്നു, ഗവൺമെന്റ് സ്കൂളിൽ ക്ലാസ്സ്, നേതൃത്വ പരിശീലനം
വിദ്യാനഗർ: (KasargodVartha) ജെ സി ഐ വാരത്തോടനുബന്ധിച്ച് യുവതലമുറയെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജെസിഐ വിദ്യാനഗർ യൂണിറ്റ് ക്യാമ്പയിൻ ആരംഭിച്ചു.
ഗവൺമെന്റ് മോഡൽ ഗേൾസ് റെസിഡൻഷ്യൽ സ്കൂളിൽ നടന്ന യുവശാക്തീകരണ ക്ലാസ്സിൽ ഐ.പി.പി. ഇല്യാസ് എ.എ അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് യതീഷ് ബല്ലാൽ പ്രധാന പ്രഭാഷണം നടത്തി. പ്രശാന്ത് മാസ്റ്റർ, റാഷിദ് കെ.എച്ച്.എം, നവാൽ ആസിയ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
അനീഷ് ആർ സ്വാഗതവും മുസ്തഫ ഇസ്സത്ത് നഗർ നന്ദിയും പറഞ്ഞു. വിദ്യാർഥിനികളുടെ കലാപരിപാടികൾ പരിപാടിക്ക് തിളക്കം നൽകി.
#JCIVidyanagar #YouthEmpowerment #Leadership #Motivation #CommunityService #Kerala