city-gold-ad-for-blogger

കാസര്‍കോട് ഗവ. കോളജില്‍ ജെ സി ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി

കാസര്‍കോട്: (www.kasargodvartha.com 05/08/2016) വനിതാ സൗഹൃദ ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ജെ സി ഐ ദേശീയതലത്തില്‍ നടപ്പിലാക്കിവരുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളജില്‍ കിംസ് ആശുപത്രിയുടെ സഹകരണത്തോടെ സ്ഥാപിച്ച നാപ്കിന്‍ നശീകരണ മെഷീന്‍ റിട്ട. കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പളുമായ പ്രൊഫ. ടി സി മാധവ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ഗവ. കോളജില്‍ ജെ സി ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കിപ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഡോ. വിനയന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ പ്രൊഫ. എം സി രാജു, ഡോ. നൂറുല്‍ അമീന്‍, പി ടി എ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, സെക്രട്ടറി പ്രൊഫ. മുഹമ്മദലി കെ, ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിജയന്‍ കോടോത്ത്, പി ഭരതന്‍, ഉമറുല്‍ ഫാറൂഖ്, എ കുമാരവേല്‍, പ്രസാദ് എം എന്‍ സംസാരിച്ചു.

അശാസ്ത്രീയമായി നാപ്കിനുകള്‍ ശൗചാലയങ്ങളില്‍ ഉപേക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത് മനസിലാക്കിയാണ് ദേശീയതലത്തില്‍ ജെ സി ഐ സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.

Keywords : JCI, Kasaragod, Govt.college, Development Project, Education, Students.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia