city-gold-ad-for-blogger
Aster MIMS 10/10/2023

നവ്യാനുഭവം പകര്‍ന്ന് ഒസാസോ 'സ്‌നേഹക്കൂട്ട്' സമാപിച്ചു

ദേളി: (www.kasargodvartha.com 09.11.2014) ജാമിഅ സഅദിയ്യ യതീംഖാന പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഒസാസോ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 'സ്‌നേഹക്കൂട്ട്' പഴയകാല ഓര്‍മകള്‍ പങ്കുവെച്ചും പ്രവര്‍ത്തന പഥത്തില്‍ പുത്തനുണര്‍വും ആവേശവും പകര്‍ന്ന് സമാപിച്ചു.
നാടിന്റെ നാനാ തുറകളില്‍ സേവന നിരതരായ നൂറില്‍പരം പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഗമിച്ചു.

പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം.ടി.പി. അബ്ദുല്ല മൗലവി, സിദ്ദീഖ് സിദ്ദീഖി, ഷറഫുദ്ധീന്‍ സഅദി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹ്‌യുദ്ദീന്‍ സഅദി, കെ.കെ.എ. ഖാദര്‍ മാസ്റ്റര്‍, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി, ഉമര്‍ മൗലവി ആലക്കാട്, ഹാഫിള് അഹമ്മദ് സഅദി, മുഹമ്മദ് ഫാസില്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി, മുഗു ഇബ്രാഹിം സഅദി, റാഷിദ് ജഅ്ഫര്‍ സി.എന്‍, ശിഹാബുദ്ദീന്‍ പരപ്പ, ഷുഹൈബ് കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.

എം.എ. ജഅ്ഫര്‍ സ്വാദിഖ് സഅദി, സജീര്‍ ബുഖാരി എന്നിവര്‍ വിഷയാവതരണം നടത്തി. ചര്‍ച്ചയ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കെ.കെ.എ. ഖാദര്‍ മാസ്റ്റര്‍ കരുവഞ്ചാല്‍, ഡോ. അബൂബക്കര്‍ മുട്ടത്തോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈഫുല്ലാഹ് മൊഗ്രാല്‍ സ്വാഗതവും ഹക്കീം കടവത്ത് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നവ്യാനുഭവം പകര്‍ന്ന് ഒസാസോ 'സ്‌നേഹക്കൂട്ട്' സമാപിച്ചു

Keywords : Deli, Jamia-Sa-adiya-Arabiya, College, Kasaragod, Old student, Meet, Kerala, Education, Osaso. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL