എം.ഐ.സിയില്‍ ജാമിഅ മില്ലിയ സര്‍വകലാശാല പഠനകേന്ദ്ര പ്രഖ്യാപനം 28ന്
May 27, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2014) എം.ഐ.സിയില്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാല പഠനകേന്ദ്ര പ്രഖ്യാപനം 28ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേശനത്തില്‍ അറിയിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഉന്നത സര്‍വകലാശാലകളില്‍ ഒന്നായ കേന്ദ്ര സര്‍വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ വിദൂര പഠനകേന്ദ്രം ഉത്തര കേരളത്തില്‍ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ (എം.ഐ.സി) അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് അറിയിപ്പുണ്ടായത്.
എം.ഐ.സി ക്യാമ്പസില്‍ തന്നെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയുടെ പരീക്ഷ കേന്ദ്രവും കോണ്ടാക്റ്റ് ക്ലാസും ഉണ്ടായിരിക്കും. മൂന്ന് വിദൂര പഠന വിഭാഗമാണ് അനുവദിച്ചിട്ടുള്ളത്. എം.എ ഇംഗ്ലീഷ്, എം.എ സോഷ്യോളജി, ബാച്‌ലര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചത്.
പ്രവേശന നടപടികള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനകേന്ദ്രത്തിലും www.jmi.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും. മെയ് 28ന് ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപനവും ജൂണ്‍ രണ്ടാംവാരം സെന്റര്‍ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍, വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, ജനപ്രതിനിധികള്‍, സ്ഥാപന മേധാവികള്‍ തുടങ്ങിയര്‍ സംബന്ധിക്കും.
ഉത്തര കേരളത്തിലെ വിദ്യാഭ്യാസ സമുച്ചയമായ എം ഐ സി ക്യാമ്പസില്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രം ലഭിക്കുന്നതോടു കൂടി പിന്നാക്കം നില്‍ക്കുന്ന കാസര്‍കോടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികക്കല്ലാകും.
വാര്‍ത്താ സമ്മേളനത്തില്‍ എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി, ഡോ. സലീം നദ്‌വി, ചെര്‍ക്കളം അബ്ദുല്ല ഹാജി, എം.പി മുഹമ്മദ് ഫൈസി എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, MIC, College, Education, Jamia Millia, University, Website, Course, Chattanchal.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067