സമൂഹം മാനവീക ഐക്യത്തിനായി കൈകോര്‍ക്കുക: ജമാഅത്തെ ഇസ്ലാമി
Sep 8, 2015, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2015) പുതിയ കാലത്ത് സമൂഹം മാനവീക ഐക്യത്തിനായി കൈകോര്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും വേണം. പുതിയ തലമുറയില്‍ മൂല്യബോധവും ദിശാബോധവും പകരുന്നതിന് കൂട്ടായ പ്രവര്‍ത്തനം നടക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
മത ധാര്‍മിക മൂല്യങ്ങളുടെ അഭാവമാണ് സമൂഹത്തിന്റെ അപചയത്തിന് കാരണം. മത ധാര്‍മിക മൂല്യങ്ങള്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന തരത്തില്‍ പഠ്യ പദ്ധതികള്‍ പരിഷ്‌കരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി.കെ ഫാറൂഖ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. പി. അബ്ദുര്‍ റഹ് മാന്‍ വളാഞ്ചേരി, നാസര്‍ ചെറുകര, പി.കെ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഇസ്മാഈല്‍ മാസ്റ്റര്‍ സ്വാഗതവും കാസര്‍കോട് ഏരിയ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Jamaathe-Islami, Meeting, Inauguration, Students, Education, Unity.