city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ വിദ്യാലയ വികസന സെമിനാര്‍ 30ന്

ചെര്‍ക്കള: (www.kasargodvartha.com 27.12.2014) ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ വിദ്യാലയ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഫോക്കസ് - 2015 പദ്ധതിയില്‍ പ്രതീക്ഷ എന്ന പേരില്‍ 30ന് സംഘടിപ്പിക്കുന്ന സെമിനാര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രേമലത സ്വാഗതം പറയും. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും.

പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ എം.എ മുഹമ്മദ്കുഞ്ഞി ഹാജിയെ ആദരിക്കും. നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്.എസ്.എ കാസര്‍കോട് ഡോ. എം ബാലന്‍ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നസീറ അഹ് മദ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സി.ആര്‍.സി കോഡിനേറ്റര്‍ റോജ കെ, ബി.ആര്‍.സി കാസര്‍കോട് ട്രെയിനര്‍ ജയരാജന്‍ കെ എന്നിവര്‍ വിഷയാവതരണം നടത്തും. ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എം.എ അബൂബക്കര്‍ ഹാജി, എ.ഇ.ഒ കാസര്‍കോട് രവീന്ദ്രനാഥ റാവു, ഡയറ്റ് കാസര്‍കോട് സീനിയര്‍ ലക്ചറര്‍ രാമചന്ദ്രന്‍ നായര്‍ കെ., യതീഷ് കുമാര്‍ റായ്, മുഹമ്മദ് സാലിം എം.കെ, സത്യന്‍ പി.എന്‍, ബദരിയ അബ്ബാസ് ഹാജി, എം.എം മുഹമ്മദ്കുഞ്ഞി ഹാജി, ബി.കെ അബ്ദുല്‍ സമദ്, സി.എം.എ കബീര്‍, ബി.എം.എ ഖാദര്‍, എം. മഹ്മൂദ് ഹാജി, എ.എം ഖാദര്‍ ഹാജി, സി.എ മുഹമ്മദ്കുഞ്ഞി, എ.എം മുഹമ്മദ് കുഞ്ഞി എരിയാല്‍, എം.എ ശറഫുദ്ദീന്‍, എം. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ സംസാരിക്കും. സജി മാത്യു നന്ദി പറയും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂള്‍ വിദ്യാലയ വികസന സെമിനാര്‍ 30ന്

Keywords : Kasaragod, Kerala, Chengala, School, Education, Seminar, Inauguration, MLA, N.A.Nellikunnu, Issathul Islam ALP School. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia