city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Islamophobia | 'ഇസ്ലാമോഫോബിയ ഭയം വേണ്ട', പഠനം കൊണ്ട് പ്രതിരോധിക്കണമെന്ന് സാദിഖലി തങ്ങൾ; കാലികമായ മാറ്റങ്ങളെ ഉൾക്കൊള്ളണമെന്ന് ജിഫ്രി തങ്ങൾ

 Islamophobia Fear Not Needed, Says Sadikhali Thangal; Jifri Thangal Advocates for Embracing Contemporary Changes
Photo: Arranged

 ● സൂക്ഷ്മതയിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ദാറുൽഹുദായെ ഇത്രയേറെ അഭിവൃദ്ധിയിലേക്ക് എത്തിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. 
 ● ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം ആശംസിച്ചു.
 ● റൂബി ജൂബിലി സമാപന ബിരുദ ദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

മലപ്പുറം: (KasargodVartha) സാമൂഹ്യ മാധ്യമങ്ങളിലും മറ്റു മേഖലകളിലും നടക്കുന്ന ഇസ്‌ലാമോഫോബിയ പ്രചാരണങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും ഇസ്‌ലാമിക പഠനങ്ങൾ കൊണ്ട് പ്രതിരോധിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ദാറുൽഹുദാ റൂബി ജൂബിലി സമാപന ബിരുദ ദാന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ഇസ്‌ലാമിൻ്റെ ക്ഷമ, സാഹോദര്യം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങൾ മറ്റുള്ളവർക്കുകൂടി പകർന്നു നൽകുന്ന ജീവിത മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൂക്ഷ്മതയിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ദാറുൽഹുദായെ ഇത്രയേറെ അഭിവൃദ്ധിയിലേക്ക് എത്തിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ദാറുൽഹുദായുടെ അടുത്ത പത്ത് വർഷത്തേക്കുള്ള കർമ്മ പദ്ധതികൾ സയ്യിദ് സാദിഖലി തങ്ങൾ ഈ സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു. 

റൂബി ജൂബിലി സമാപന ബിരുദ ദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കാലികമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതിനെ നാം സ്വീകരിക്കണമെന്നും അത്തരം മാറ്റങ്ങളെ വിദ്യാഭ്യാസ രംഗത്ത് സാധ്യമാക്കിയ സ്ഥാപനവുമാണ് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ചില ദുഷ്ടശക്തികൾ പ്രചരിപ്പിക്കുന്ന മലപ്പുറം വിരുദ്ധ പ്രസ്താവനകളെ ചേർന്നു നിന്ന് കൊണ്ട് തന്നെ ചെറുക്കണം എന്ന് മുഖ്യാതിഥിയായി സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പാക്കിസ്ഥാൻ വാദം ഉയർത്തിയത് മലപ്പുറം ജില്ലയിലെ ജനങ്ങളാണെന്ന കേന്ദ്രത്തിലെ കുപ്രചരണനത്തിന് ജിഹ്വയാകുകയും അവർക്ക് സഹായകമാകുന്ന പ്രസ്താവനകൾ ഇവിടെ ചിലർ നടത്തുന്നുണ്ടെന്നും ദേശീയ പത്രത്തിനടക്കം മുഖ്യമന്ത്രി നൽകിയ അഭിമുഖം അത് വ്യക്തമാക്കുന്നുണ്ടെന്നും നമ്മുടെ സൗഹൃദാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം ആശംസിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളായ എം.ടി അബ്ദുള്ള മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്, എം.കെ മൊയ്തീൻ കുട്ടി മുസ്‌ലിയാർ കോട്ടുമല, എം.പി മുസ്തഫൽ ഫൈസി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അക്കാദമിക് രജിസ്ട്രാർ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റശീദലി തങ്ങൾ, സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ, സഫാരി സൈനുൽ ആബിദീൻ ഖത്തർ, അൻവർ അമീൻ, കുഞ്ഞിമോൻ ഹാജി കാക്കിയ, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, മുസ്തഫ ഹുദവി ആക്കോട്, ഏ.വി ഇസ്മാഈൽ മുസ്‌ലിയാർ കുമരനെല്ലൂർ, ത്വാഖ അഹ്‌മദ് മൗലവി കാസർഗോഡ്, പി.കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി കാവനൂർ തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിച്ചു.

 #Islamophobia, #SadikhaliThangal, #JifriThangal, #DarulHuda, #Education, #Malappuram

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia