city-gold-ad-for-blogger

ജില്ലയില്‍ പെണ്‍ കുട്ടികള്‍ക്കായി ഇസ്‌ലാമിക് സ്‌കൂള്‍ ആരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 26/03/2015) ജില്ലയില്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ എരുതുംകടവ് എന്‍.എ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസില്‍ ഇസ്‌ലാമിക് സ്‌കൂള്‍ ആരംഭിക്കുന്നു.

മൂല്യഗ്രന്ഥം പരിശുദ്ധ ഖുര്‍ആന്‍ ആസ്പതമാക്കി ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ കൊടുത്ത് 7-ാംതരം പൂര്‍ത്തിയാക്കുമ്പോഴേക്കും ഖുര്‍ആന്‍ മനഃപാഠമാക്കലോടൊപ്പം ഇംഗ്ലീഷ്, അറബി മലയാളം ഭാഷകളും, സയന്‍സ്, കണക്ക് വിഷയങ്ങളും ഉള്‍കൊള്ളിച്ച് ഇസ്‌ലാമിക സംസ്‌കാരത്തില്‍ അധിഷ്ടിതമായ നൂതന രീതിയിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്.

ക്ലാസ് റൂമുകള്‍ സ്മാര്‍ട്ട്, ഡിജിറ്റല്‍ ആയിരിക്കുമെന്ന് എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി അറിയിച്ചു.
ജില്ലയില്‍ പെണ്‍ കുട്ടികള്‍ക്കായി ഇസ്‌ലാമിക് സ്‌കൂള്‍ ആരംഭിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, School, Education, Islamic School, NA Model School. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia