city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ. കോളജില്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് തുടങ്ങിയില്ല; പ്രവേശന ഫീസടച്ച വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്, 10 പേരെങ്കിലുമില്ലാതെ കോഴ്‌സ് നടത്താന്‍ സാധിക്കില്ലെന്ന് കോളജ് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 16.09.2019) കാസര്‍കോട് ഗവ. കോളജില്‍ തുടങ്ങിയ തുടര്‍വിദ്യാഭ്യാസ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സായ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ തുടങ്ങിയില്ല. ഇതോടെ പ്രവേശന ഫീസടച്ച വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്തെത്തി. കാസര്‍കോട് പ്രമോദ് നിലയത്തിലെ കെ ടി മാളവികയാണ് വിദ്യാഭ്യാസമന്ത്രിക്കും തുടര്‍വിദ്യാഭ്യാസകേന്ദ്രം മേധാവിക്കും പരാതി നല്‍കിയത്.

അതേസമയം 10 പേരെങ്കിലുമില്ലാതെ കോഴ്‌സ് നടത്താന്‍ സാധിക്കില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. ജൂലൈ 10നാണ് മാളവിക ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിന് ചേര്‍ന്നത്. പ്രവേശന ഫീസായ 5,000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും കോഴ്സ് തുടങ്ങിയില്ലെന്നും ഇതുമൂലം തന്റെ ഒരുവര്‍ഷം നഷ്ടപ്പെട്ടുവെന്നും മാളവിക പരാതിയില്‍ പറയുന്നു.

ജില്ലയില്‍ ഈ കോഴ്സിനായി ചേര്‍ന്നത് മൂന്നുപേര്‍ മാത്രമാണെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. മലബാര്‍ മേഖലയില്‍ ഇത്തരം കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കുറവാണ്. കുട്ടികളില്ലാത്തതിനാല്‍ കോഴ്സ് നടത്താന്‍ സാധിക്കില്ലെന്നും പ്രവേശനഫീസ് മടക്കിത്തരാമെന്ന് വിദ്യാര്‍ത്ഥിനിയെ അറിയിച്ചതായും കോളജ് അധികൃതര്‍ വ്യക്തമാക്കി.

കാസര്‍കോട് ഗവ. കോളജില്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് തുടങ്ങിയില്ല; പ്രവേശന ഫീസടച്ച വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്, 10 പേരെങ്കിലുമില്ലാതെ കോഴ്‌സ് നടത്താന്‍ സാധിക്കില്ലെന്ന് കോളജ് അധികൃതര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Education, govt.college, Interior design course not started in Govt. college; complained by Student
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia