ഇന്‍ഫോസിസ് ജീവനക്കാരുടെ ജീവകാരുണ്യ സംരംഭമായ സഞ്ജീവനി കുട്ടികള്‍ക്കായി വി എസ് എസ് സി സന്ദര്‍ശനം നടത്തി
Apr 21, 2017, 10:00 IST
തിരുവനന്തപുരം: (www.kasargodvartha.com 21.04.2017) ഇന്‍ഫോസിസ് തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ സഞ്ജീവനി, തങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍ ) സംരംഭങ്ങളുടെ ഭാഗമായി ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്കു (വി എസ് എസ് സി ഐ എസ് ആര്‍ ഒ) സന്ദര്‍ശനം നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങള്‍ക്കു സഞ്ജീവനി സഹായം നല്‍കിവരുന്നു.
ഇന്‍ഫോസിസ് സഞ്ജീവനിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 19 ന് വി എസ് എസ് സി സന്ദര്‍ശിച്ച കുട്ടികള്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ ചരിത്രം, പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍, ഭാവിയിലെ ബഹിരാകാശ സംരംഭങ്ങള്‍ എന്നിവയെക്കുറിച്ചു വിശദമായി മനസ്സിലാക്കി. തിരുവനന്തപുരത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ കുട്ടികള്‍ക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴിലവസരം സംബന്ധമായ പഠനം, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളില്‍ സഞ്ജീവനിയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥിരമായി ക്ലാസുകള്‍ നല്‍കാറുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Students, Charity, Education, Programme, Infosys, V S S R, I S R O.