18-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികളെ ആദരിച്ചു
Jan 28, 2017, 15:00 IST
തളങ്കര: (www.kasargodvartha.com 28.01.2017) ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഡോ. അബ്ദുര്‍ റഹ് മാന്‍ ഒസാമ, ഷമ്മ ബഷീര്‍ ബാങ്കോട്, അബ്ദുല്ല സുമൈഷ് എന്നിവരെയാണ് സ്‌കൂളിന്റെ 18-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദരിച്ചത്.
പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, ഷാഫി ചെമ്പരിക്ക, ഉസ്മാന്‍ ഹാജി തെരുവത്ത് എന്നിവര്‍ ഉപഹാരം നല്‍കി. ട്രസ്റ്റ് ചെയര്‍മാന്‍ കെ എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എരിയാല്‍ ഷരീഫ് ഉദ്ഘാടനം ചെയ്തു.
കെ എം ബഷീര്‍, കെ എച്ച് അഷ്‌റഫ്, ഉസ്മാന്‍, ലത്വീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സ്വാഗതവും ആലിക്കുട്ടി മാഷ് നന്ദിയും പറഞ്ഞു.
Keywords : Thalangara, school, Education, Felicitation, Students, India School, Indian school students felicitated.