city-gold-ad-for-blogger
Aster MIMS 10/10/2023

'മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ' സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി 'കനലോര്‍മ' പുനരവതരണം തിങ്കളാഴ്ച

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/08/2016) കത്തിയെരിയുന്ന വര്‍ത്തമാന ഭാരതത്തിന്റെ നെരിപ്പോടിനരികിലിരുന്ന്, ഗാന്ധിജിയുടെ ചിത്രത്തില്‍ നോക്കി സ്വാതന്ത്ര്യ സമര സേനാനിയായ വൃദ്ധന്‍ വിലപിക്കുന്നു. 'മഹാത്മാവേ, അങ്ങിത് കാണുന്നില്ലേ?' വംശീയ സംഘര്‍ഷങ്ങളും ഹൈടെക് കവര്‍ചകളും കലാപങ്ങളും കൂട്ടക്കൊലകളും നിറഞ്ഞു നില്‍ക്കുന്ന മാധ്യമ കാഴ്ചകളില്‍ മനം നൊന്ത് ആ വൃദ്ധന്റെ മനസ് ജാലിയന്‍ വാലാബാഗിന്റെ രുധിര സ്മൃതികളിലേക്ക് പടരുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അരയി ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കനലോര്‍മ നാടകത്തിന് ചടുലമായ തുടക്കം. പരിപാടി കാണാനെത്തിയ നൂറുകണക്കിന് രക്ഷിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് നാടകം തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കും.

ഇന്ത്യാ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിക്ക് വര്‍ത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കുരുന്നു പ്രതിഭകള്‍ ദൃശ്യാഖ്യാനം ഒരുക്കിയത്. ചരിത്ര പുരുഷന്മാരായ ഗാന്ധിജി, സെയ്ഫുദ്ദീന്‍ കിച്ചുലു, ഭഗത് സിംഗ് എന്നിവര്‍ കഥാപാത്രങ്ങളായി രംഗത്തെത്തി, ബ്രിട്ടീഷ് പോലീസ് മേധാവിയായ ജനറല്‍ ഡയറും ജ്വലിക്കുന്ന സ്മൃതികള്‍ക്കു നടുവില്‍ പുതിയ കാലത്തെക്കുറിച്ചുള്ള ആധിയുമായി ഒറ്റപ്പെട്ടു പോകുന്ന വൃദ്ധനെ ഇളം തലമുറയുടെ പ്രതീകമായി ഒരു സംഘം വിദ്യാര്‍ഥികള്‍ സാന്ത്വനത്തിന്റെ സ്‌നേഹവചസുകളുമായി പൊതിയുകയാണ്. 'മുത്തച്ഛാ, ഞങ്ങളുണ്ട് കൂടെ, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാക്കാന്‍ ഞങ്ങളുണ്ട്, കൂടെ.

സ്‌കൂള്‍ അങ്കണത്തെ മുഴുവന്‍ വേദിയാക്കിക്കൊണ്ട് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കഥാപാത്രങ്ങളായി അണിനിരത്തിക്കൊണ്ട് ഓപ്പണ്‍ തീയേറ്ററിന്റെയും സംഗീത ശില്‍പത്തിന്റെയും ഘടനയിലാണ് നാടകത്തിന്റെ അവതരണം. സ്‌കൂള്‍ അധ്യാപകരായ ശോഭന കൊഴുമ്മല്‍ രചനയും കെ വി സൈജു സംവിധാനവും നിര്‍വഹിച്ചു. സംഗീതം ലോഹിതാക്ഷന്‍ രാവണേശ്വരം. പ്രകാശന്‍ കരിവെള്ളൂര്‍ സര്‍ഗാത്മക പിന്തുണയേകി. വസ്ത്രാലങ്കാരം ദേവന്‍ ബാലന്‍ പി മിഥുന്‍ രാജ്, കെ ആദിത്യന്‍, പി കെ സ്‌നേഹ മോള്‍, കെ സിദ്ധാര്‍ഥ്, പി കെ ആദിത്യന്‍, കെ ആദര്‍ശ്, ബി കെ ആഷിഖ്, പി ആകാശ്, കെ അര്‍ജുന്‍, പി പി അഭിരാം, കെ അഫ്‌സത്ത്, എ കാശിനാഥ്, ധനഞ്ജയന്‍, കെ ആദിഷ്, കെ വി ശ്രീനന്ദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അധ്യാപകരായ സിനി എബ്രഹാം, എ സുധീഷ്ണ, പി ബിന്ദു, എ വി ഹേമാവതി, കെ വനജ, ഗിരിജാ രമേശന്‍, ടി വി സവിത, ടി ഷീബ, കെ ശ്രീജ, ടി വി രസ്‌ന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

'മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ' സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി 'കനലോര്‍മ' പുനരവതരണം തിങ്കളാഴ്ച

'മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ' സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി 'കനലോര്‍മ' പുനരവതരണം തിങ്കളാഴ്ച

'മുത്തച്ഛാ ഞങ്ങളുണ്ട് കൂടെ' സമര ചരിത്രത്തിന് അരങ്ങൊരുക്കി അരയി 'കനലോര്‍മ' പുനരവതരണം തിങ്കളാഴ്ച


Keywords : Kanhangad, Drama, Students, School, Education, Inauguration, Arayi School,  Independence Day. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL