city-gold-ad-for-blogger
Aster MIMS 10/10/2023

Education | 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന സര്‍കാര്‍ വിദ്യാലയം തെക്കില്‍ പറമ്പ ഗവ. യുപി സ്‌കൂളെന്ന് വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ വികസനത്തില്‍ നിര്‍ണായകമായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലുകള്‍; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ലഭിച്ചത് കോടികള്‍

കാസര്‍കോട്: (www.kasargodvartha.com) ജില്ലയില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന സര്‍കാര്‍ വിദ്യാലയം തെക്കില്‍ പറമ്പ ഗവ. യുപി സ്‌കൂള്‍ ആണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2022-23 വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയില്‍ അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
           
Education | 2022-23 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന സര്‍കാര്‍ വിദ്യാലയം തെക്കില്‍ പറമ്പ ഗവ. യുപി സ്‌കൂളെന്ന് വിദ്യാഭ്യാസ മന്ത്രി; സ്‌കൂളിന്റെ വികസനത്തില്‍ നിര്‍ണായകമായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലുകള്‍; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ലഭിച്ചത് കോടികള്‍

ദേശീയപാത 66നോട് ചേര്‍ന്ന് ചെമനാട് പഞ്ചായതിലെ ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഗവ. യുപി സ്‌കൂളാണ് തെക്കില്‍പറമ്പയിലേത്. 2022-23 വര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ 157 കുട്ടികളാണ് പ്രവേശനം നേടിയത്. ആകെ 1260 കുട്ടികള്‍ പഠിക്കുന്നു. കുട്ടികളുടെ വര്‍ധനവ് മുന്നില്‍ കണ്ട് എംഎല്‍എ തുകയില്‍ നിന്ന് 35 ലക്ഷവും, പ്ലാന്‍ തുകയില്‍ നിന്ന് ഒരു കോടി രൂപയും കിഫ്ബിയില്‍ നിന്ന് ഒരു കോടിയും, കാസര്‍കോട് പാകേജില്‍ നിന്ന് 2.10 കോടി രൂപയും ഈ സ്‌കൂളിന് എംഎല്‍എയുടെ ഇടപെടല്‍ മൂലം അനുവദിച്ച് നല്‍കിയിട്ടുണ്ട്.

ഈ തുകകള്‍ ഉപയോഗിച്ച് 27 പുതിയ ക്ലാസ് മുറികള്‍ ഈ വിദ്യാലയത്തില്‍ വരും. കാലപ്പഴക്കം ചെന്ന ഒരു കെട്ടിടത്തില്‍ 17 ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പൊളിച്ച് പുതിയ കെട്ടിടം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സിഎച് കുഞ്ഞമ്പു ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള മൈതാനവും അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഈ സര്‍കാര്‍ വിദ്യാലയത്തിന്റെ ഉന്നതിക്കായി മുന്‍കാലങ്ങളെ അപേക്ഷിച്ച് നിലവിലുള്ള പിടിഎകളുടേയും പ്രാദേശിക ജനപ്രതിനിധികളുടേയും രാഷ്ട്രീയ കൂട്ടായ്മയുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ ഏറെ മുന്നോട്ട്കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ടെന്നും തുടര്‍ന്നും ഈ കൂട്ടായ്മയും സജീവ ഇടപെടലും എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Education, School, Students, Thekkil Paramba Government School, In the academic year 2022-23, Thekkil Paramba government school with largest number of students enrolled in the first class.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL