ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി
Sep 1, 2016, 09:18 IST
കുമ്പള: (www.kasargodvartha.com 01/09/2016) ഉത്തര മലബാറിലെ അത്യുന്നത മതകലാലയമായ ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി യൂണിയനുകളുടെ 2016 - 17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. യൂണിയനുകളുടെ സംയുക്തോദ്ഘാടനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു.
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ എം എ ഖാസിം മുസ്ലാര്‍ അധ്യക്ഷത വഹിച്ചു. കോളജിന് വേണ്ടി പുതുതായി നിര്‍മിച്ച സെമിനാര്‍ ഹാള്‍ സമര്‍പണം ഹാജി മുഹമ്മദ് അറബി നിര്‍വഹിച്ചു. കെ എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, ബി കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ, സയ്യിദ് ഹാദി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഒമാന്‍ മുഹമ്മദ് ഹാജി, മൂസ ഹാജി, ടി കെ ഇസ്മാഈല്‍ ഹാജി, ഡോ. മുഹമ്മദ് ഇസുദ്ദീന്‍, മൊയിലാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ ഹൈത്തമി, അബ്ദുസ്സലാം വാഫി, സഫ്‌വാന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അലി മുഗു സ്വാഗതവും ഉസ്മാന്‍ ഉപ്പിനങ്ങാടി നന്ദിയും പറഞ്ഞു.
തെരുവ് പട്ടി വിഷയം ജനങ്ങള്‍ ഏറ്റെടുക്കണം: മാധ്യമ സെമിനാര്‍
കുമ്പള: തെരുവ് പട്ടി വിഷയത്തില്‍ മാധ്യമങ്ങള്‍ മാത്രം ശബ്ദിച്ചാല്‍ പോരെന്നും വിഷയം ജനങ്ങള്‍കൂടി ഏറ്റെടുത്താല്‍ മാത്രമേ വിഷയത്തിന്‍ സമ്പൂര്‍ണ വിജയം കൈവരിക്കാനാവൂ എന്ന് ഇമാം ശാഫി അക്കാദമിയില്‍ നടന്ന മാധ്യമ സെമിനാര്‍ വിലയിരുത്തി. പശു, പട്ടി, ലഹരി, മനുഷ്യന്റെ ഭാവി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളും വിവിധ മാധ്യമ പ്രതിനിധികളും തമ്മില്‍ നടത്തിയ സംവാദത്തിലാണ് വിഷയം ചര്‍ച്ചയായത്.
ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ 'മിസ'യുടെ 2016-17 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ശഫീഖ് നസ്‌റുല്ലാഹ്, സലാം വോര്‍ക്കാടി, ഹാരിസ് മച്ചംപാടി, സീതിക്കുഞ്ഞി കുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തരദേശം ചീഫ് എഡിറ്റര്‍ ടി എ ശാഫി മോഡറേറ്ററായിരുന്നു.
Keywords : Kumbala, College, Education, Programme, Shafi Academy.